ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ആരംഭിക്കുന്ന ഭവന നിർമ്മാണത്തിന്റെ സംഘാടക സമിതി യോഗത്തിന്റെ ഉദ്ഘാടനം കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു നിർവഹിച്ചു. എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പി.ബി.ഹരിലാൽ അധ്യക്ഷത വഹിച്ചു.
കേരള എൻ ജി ഒ യൂണിയൻ വജ്ര ജൂബിലി പ്രവർത്തനങ്ങളുടെ ഭാഗമായി.അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള 60 ഭാവനരഹിതർക്ക് വീട് നിർമിച്ചു കൊടുക്കുന്നതിന്റെ ഭാഗമായി ചാലക്കുടി കൊരട്ടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ആരംഭിക്കുന്ന ഭവന നിർമ്മാണത്തിന്റെ സംഘാടക സമിതി യോഗത്തിന്റെ ഉദ്ഘാടനം കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു നിർവഹിച്ചു. എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പി.ബി.ഹരിലാൽ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ.സുമേഷ് വാർഡ് മെമ്പർ റെയ്മോൾ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി യേറ്റ് അംഗം കെ. വി.പ്രഫുൽ ജില്ലാ സെക്രട്ടറി വരദൻ പി, ഏരിയ സെക്രട്ടറി കെ എം മഞ്ചേഷ് എന്നിവർ സംസാരിച്ചു.