ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ആൽ തറയ്ക്കലിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനവും BSNL ഓഫീസ് പരിസരത്ത് ചേർന്ന പൊതുയോഗം കർഷക സംഘം ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട:കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.കേന്ദ്ര സർക്കാരിന്റെ തട്ടുകമായി പ്രവർക്കിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിനെ ഉപയോഗപ്പെടുത്തി മുൻമന്ത്രിയും കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും എം.എൽ.എ യുമായ എ.സി. മൊയ്തീന്റെ വീട് റെയ്ഡ് നടത്തി കള്ളക്കേസ്സിൽ കുടുക്കി കള്ളപ്രചരണം നടത്തി അപകീർത്തിപ്പെടുത്താനുള്ള BJP-UDF ഗൂഢാലോചനക്കെതിരെ കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ആൽ തറയ്ക്കലിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനവും BSNL ഓഫീസ് പരിസരത്ത് ചേർന്ന പൊതുയോഗം കർഷക സംഘം ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. പി.വി.ഹരിദാസ്, പി.ആർ ബാലൻ, കെ.ജെ ജോൺസൺ, ഐ.ആർ.നിഷാദ്, കെ എം. സജീവൻ, വി.കെ. മനോജ്, പി.വി.രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി. ഏരിയാ ജോയിന്റ് സെക്രട്ടറി എൻ.കെ. അരവിന്ദാക്ഷൻ മാസ്റ്റർ സ്വാഗതവും ഏരിയാ വൈസ് പ്രസിഡന്റ് കെ.വി.ജിനരാജ് ദാസൻ നന്ദിയും പറഞ്ഞു.