കേരള പോലീസിലെ വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി പുത്തൻവേലിക്കര പോലീസ് സ്റ്റേഷനിലെ സി.പി.ഒ മനോജ് ഫ്രാൻസിസ്. മാള വടമ കൂട്ടാല ഫ്രാൻസിസിന്റെ മകനാണ്.ഏറെ വിവാദമായ പുത്തൻവേലിക്കര മോളി വധക്കേസ് പ്രതിയെ പിടികൂടിയതിനും പ്രതിക്ക് വധശിക്ഷ വാങ്ങിക്കൊടുക്കാൻ ആസാമിൽ പോയിതെളിവ് ശേഖരിച്ചതിനും 2021 ൽ പൊലീസ്മേധാവിയുടെ കുറ്റാന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണർ ലഭിച്ചി ട്ടുണ്ട്. പുത്തൻവേലിക്കര സംഗീത വധക്കേസ്, കുഴുപ്പിള്ളി ബീച്ചിലെ തമിഴ് വിനോദസഞ്ചാരി വധക്കേസ്,മോഷ്ടാവ് കോഴി പൗലോയെ പിടികൂടിയ സംഭവം കുറ്റാന്വേഷണ രംഗത്തെ മറ്റ്മികവുകൾ എന്നിവ പരിഗണിച്ചാണ് അവാർഡ്ലഭിച്ചത്.
കേരള പോലീസിലെ വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി പുത്തൻവേലിക്കര പോലീസ് സ്റ്റേഷനിലെ സി.പി.ഒ മനോജ് ഫ്രാൻസിസ്
