Channel 17

live

channel17 live

കേരള പ്രവാസി സംഘം ചാലക്കുടി ഏരിയ കൺവെൻഷനും ഇഫ്താർ സംഗമവും ചാലക്കുടി വ്യാപാര ഭവൻ ഹാളിൽ നടന്നു

ചാലക്കുടി ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി ശ്രീ പ്രൊഫസർ രവീന്ദ്രനാഥിനെ വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള കേരള പ്രവാസി സംഘം ചാലക്കുടി ഏരിയ കൺവെൻഷനും ഇഫ്താർ സംഗമവും ചാലക്കുടി വ്യാപാര ഭവൻ ഹാളിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറിയും , ക്ഷേമനിധി ബോർഡ് ചെയർമാനും , എൽഡിഎഫ് തൃശ്ശൂർ ജില്ലാ കൺവീനറുമായ ശ്രീ കെ വി അബ്ദുൽ ഖാദർ ഉദ്ഘാടനം നിർവഹിച്ചു.ഏരിയ പ്രസിഡന്റ് പി വി അജിത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി ശ്രീ ഹാഷിം അമ്പാടൻ സ്വാഗതം പറഞ്ഞു. പ്രവാസി സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ എ.എസ്. താജുദ്ദീൻ , അഡ്വക്കേറ്റ് എം കെ ഹക്ക് , പ്ര .കാ .സ ജില്ല സെക്രട്ടറി ശ്രീ മോഹനൻ , ചാലക്കുടി മുൻ എംഎൽഎ ശ്രീ. ബി ഡി ദേവസി , കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രിൻസി ഫ്രാൻസിസ്, എൽ ജെ.ഡി സംസ്ഥാന സെക്രട്ടറി ശ്രീ യൂജിൻ മോറോലി, പൊതുപ്രസ്ഥാനത്തിന്റെ ചാലക്കുടി ഏരിയ സെക്രട്ടറി ശ്രീ കെ എസ് അശോകൻ , കൊരട്ടി സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീ കെ പി തോമസ്, പ്രശസ്ത പ്രഭാഷകൻ അഡ്വക്കേറ്റ് കെ ആർ സുമേഷ്, പൊതുപ്രസ്ഥാനത്തിന്റെ ചാലക്കുടി ഏരിയ കമ്മിറ്റി അംഗം ശ്രീ സി ഡി പോൾസൺ എന്നിവർ ആശംസകൾ അറിയിച്ച സംസാരിച്ചു. ഏരിയ ട്രഷറർ ശ്രീ എം.ജെ ഡെന്നി നന്ദി പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!