ഇരിങ്ങാലക്കുട : കേരള വണിക വൈശ്യ മഹിളാ ഫെഡറേഷൻ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന്മുൻ സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻപറഞ്ഞു.സ്ത്രീകൾ അവരുടെ നേതൃ പാടവം കൂടുതൽ മേഖലയിൽ പ്രകടിപ്പിക്കേണ്ടതാണെന്നുംതോമസ് ഉണ്ണിയാടൻ പറഞ്ഞു.കേരള വണിക വൈശ്യ മഹിളാ ഫെഡറേഷൻ തൃശൂർ ജില്ലാ ക്യാമ്പും സെമിനാറും ഇരിങ്ങാലക്കുടയിൽ ഉദ്ഘാടനം ചെയ്തു സംസാർക്കുകയായിരുന്നു അദ്ദേഹം. പിന്നോക്ക വികസനകമ്മീഷന്റെ മൈക്രോ ക്രെഡിറ്റ് പദ്ധതിയിൽ K. V. V. M. F നെ ഉൾപ്പെടുത്തണമെന്ന് ക്യാമ്പ് അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വിജയലക്ഷ്മി ചേനോത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു.കെ. വി. വി എസ് സംസ്ഥാന പ്രസിഡന്റ്‌എസ്. കുട്ടപ്പൻ ചെട്ടിയാർ, ജില്ലാ പ്രസിഡന്റ് എം. കെ സേതുമാധവൻ,K.V.V. M. F സംസ്ഥാന പ്രസിഡന്റ് അനന്തലക്ഷ്മി,അഡ്വ: കമലം, റാണി കൃഷ്ണൻ, വിനോദിനി മുരളി,സ്മിത മനോജ്, ശ്രീദേവി ബിജുകുമാർ,നിർമ്മല രവീന്ദ്രൻ, എം. എസ്. ശ്രീധരൻ, ശങ്കർ പഴയാറ്റിൽ, സി. ആർ. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.പ്രൊഫ: മഞ്ജു മാലതി ‘സ്ത്രീകളുടെ നേതൃത്വപാടവം’ എന്ന വിഷയത്തെക്കുറിച്ചും കിഷോർകുമാർ ‘സമുദായക്കൂട്ടായ്മയിൽ സ്ത്രീകളുടെ പങ്ക്’ എന്ന വിഷയത്തെക്കുറിച്ചും ക്ലാസ്സുകൾ എടുത്തു.
കേരള വണിക വൈശ്യ മഹിളാ ഫെഡറേഷൻപ്രവർത്തനങ്ങൾ ശ്ലാഘനീയം – തോമസ് ഉണ്ണിയാടൻ
