Channel 17

live

channel17 live

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കൺവെൻഷനും തിരഞ്ഞെടുപ്പും മാള വ്യാപാരഭവനിൽ നടന്നു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കൺവെൻഷനും തിരഞ്ഞെടുപ്പും മാള വ്യാപാരഭവനിൽ നടന്നു.ജില്ല ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ യോഗം ഉൽഘാടനം ചെയ്തു. ചെയർമാൻ കെ.ഐ.നജാഹ് അദ്ധ്യക്ഷത വഹിച്ചു. മരണപ്പെട്ട വ്യാപാരി ഷൈൻ്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ മരണാനന്തര സഹായം നൽകി.തൃശൂർചേംബർ ഓഫ് കൊമേഴ്സ് ബെസ്റ്റ് ഓർഗനൈസർ അവാർഡ് നേടിയ എൻ.ആർ. വിനോദ് കുമാറിനെ യോഗം ആദരിച്ചു.വയനാട് ദുരന്തത്തിലകപ്പെട്ട വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഫണ്ട് സ്വരൂപിക്കാൻ യോഗം തീരുമാനിച്ചു.

കൊടുങ്ങല്ലൂർ – ഇരിഞ്ഞാലക്കുട റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിച്ച് ഉടൻ പണി പൂർത്തിയാക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കൊടുങ്ങല്ലൂർ നിയോജക മണ്ഡലം ചെയർമാനായി കെ.ഐ. നജാഹ്, ജനറൽ കൺവീനറായി
എം.ബി സെയ്തു, ട്രഷററായി നൗഷാദ് ചേമ്പലക്കാട്ട്, വൈസ് ചെയർമാൻമാരായി കെ.ജെ. ശ്രീജിത്ത്, ആരിഫ് കോറോത്ത് എന്നിവരെയും ജോയിൻ്റ് കൺവീനർമാരായി സബ്കാർ പരമേശ്വരൻ, പി.പി. ജോസ്, സോജൻ കല്ലറയ്ക്കൽ എന്നിവരെയും തിരഞ്ഞെടുത്തു. പി.ടി.പാപ്പച്ചൻ ,സി.സി. അനിത, വിനോദ് കക്കറ എന്നിവർ സംബന്ധിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!