കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസവിഷയ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി വി ദിവാകരൻ വിഷയാവതരണം നടത്തി ഉദ്ഘാടനം നിർവഹിച്ചു. സാമാന്യബോധത്തെ ശാസ്ത്രബോധമാ ക്കി യഥാർത്ഥ കാഴ്ചപ്പാട് സമൂഹത്തിൽ കൊണ്ടുവന്നാൽ മാത്രമേ സാമൂഹ്യ- സംസ്കാരിക പ്രവർത്തനമായ വിദ്യാഭ്യാസം സാർത്ഥകമാവുകയുള്ളൂ എന്ന് പരിഷത്ത് തിരിച്ചറിയുന്നു എന്നും അതിന്റെ ഭാഗമായി കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി, അരിച്ചൊഴിവാക്കൽ സംഭവിക്കാതിരിക്കാൻ ജനകീയ ക്യാമ്പയിൻ ഏറ്റെടുക്കുന്നു എന്നും അദ്ദേഹം ആവർത്തിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡണ്ട് സി വിമലയുടെ അധ്യക്ഷതയിൽ ഡോ കെ രാമചന്ദ്രൻ ആമുഖവതരണം നടത്തി. കെ എസ്ടി എ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.എസ് സജീവൻ, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിയംഗം മിഥുൻപോട്ടക്കാരൻ മലയാളം ഐക്യ വേദി ഭാരവാഹി അമ്പിളി ടീച്ചർ തുടങ്ങിയവർ പ്രതികരണങ്ങൾ നടത്തി. 150 വിദ്യാഭ്യാസ പ്രവർത്തകർ പങ്കെടുത്ത പരിപാടി ഗവൺമെന്റ് മോഡൽ ബോയ്സ് എച്ച്എസ്എസ് ഇരിഞ്ഞാലക്കുടയിൽ ആഗസ്റ്റ് 25 ഞായറാഴ്ച ഏകദിന ശിൽപശാലയായാണ് സംഘടിപ്പിച്ചത്. ‘തോൽപ്പിച്ചാൽ നിലവാരം കൂടുമോ’എന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ലഘുലേഖ ജില്ലാ സെക്രട്ടറി അഡ്വ ടിവി രാജു വിദ്യഭ്യാസ വിഷയസമിതി ചെയർമാൻ ഡോ കെ കെ അബ്ദുള്ള ക്ക് നൽകിക്കൊണ്ട് പ്രകാശനം നിർവഹിച്ചു. തുടർന്ന് പരിഷത്ത് നടത്താനുദ്ദേശിക്കുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ കരട് വിദ്യാഭ്യാസവിഷയ സമിതി കൺവീനർ സി കെ ബേബി അവതരിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും സംഘാടകസമിതി ചെയർപേഴ്സണുമായ അഡ്വ ജിഷ ജോബി സ്വാഗതം പറഞ്ഞ പരിപാടിക്ക് സംഘാടകസമിതി ജനറൽ കൺവീനർ ജൈമോൻ സണ്ണി നന്ദിയും പറഞ്ഞു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ‘വിദ്യാഭ്യാസഗുണത യും പരിഷ്കാരങ്ങളും’ ജില്ലാതല സെമിനാർ നടത്തി
