Channel 17

live

channel17 live

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ മാള ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം 2023 – ന്റെ സമാപന സമ്മേളനവും, കല – കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും മാള ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ മാള ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം 2023 – ന്റെ സമാപന സമ്മേളനവും, കല – കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും മാള ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു. മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ബാബു ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി. പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

ഫ്രീലാൻസ് ഫോട്ടോഗ്രാഫർ എം. ബി. ബാബുവിനെ ചടങ്ങിൽ ആദരിച്ചു. കേരളോത്സവം 2023 കലാ – കായിക പ്രതിഭ പുരസ്‌കാരം നോയൽ തോമസിന് സമ്മാനിച്ചു. 122 പോയിന്റോടെ വാർഡ് 11 ലെ ഫ്രണ്ട്‌സ് വലിയപറമ്പ് ക്ലബ് ഓവർഓൾ ഒന്നാം സ്ഥാനവും, 55 പോയിന്റോടെ ടീം വാർഡ് 8 ഓവർ ഓൾ രണ്ടാം സ്ഥാനവും നേടി. വികസന കാര്യം സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജയ ബിജു ആശംസ നേർന്നു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസത്ത് ജലീൽ സ്വാഗതവും, സെക്രട്ടറി. കെ. ജെ. രാജു നന്ദിയും പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!