Channel 17

live

channel17 live

കേരള സംസ്ഥാന സഹകരണ വകുപ്പിന്റെ ഹരിതം സഹകരണം എന്ന പദ്ധതിയുടെ തുടർച്ചയായി ജൂൺ 5 ന് മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ അങ്കണത്തിൽ പ്ലാവിൻ തൈകൾ നടുകയുണ്ടായി

കേരള സംസ്ഥാന സഹകരണ വകുപ്പിന്റെ ഹരിതം സഹകരണം എന്ന പദ്ധതിയുടെ തുടർച്ചയായി ജൂൺ 5 ന് മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ അങ്കണത്തിൽ പ്ലാവിൻ തൈകൾ നടുകയുണ്ടായി . മുകുന്ദപുരം താലൂക്ക് തല ഉദ്ഘാടനം കേരള സംസ്ഥാന സഹകരണ യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം ലളിത ചന്ദ്രശേഖരൻ നിർവഹിച്ചു. മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ പാർട്ട് ടൈം അഡ്മിനിസ്‌റ്റർ / ഡെപ്യൂട്ടി രജിസ്ട്രാർ ബിന്ദു മേനോൻ വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, മുകുന്ദപുരം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ബ്ലിസ്സൺ സി ഡേവിസ് സ്വാഗതം ആശംസിച്ചു. മുകുന്ദപുരം സഹകരണ സംഘം ഓഡിറ്റ് അസിസ്റ്റൻ്റ് ഡയറക്ടർ സൗമ്യ പി. വി നന്ദിയും പറഞ്ഞു.താലൂക്കിലെ വിവിധ സഹകരണ സംഘങ്ങളിൽ നിന്നും പ്രസിഡന്റ്മാർ, ഭരണസമിതി അംഗങ്ങൾ, സഹകരണ വകുപ്പ് ജീവനക്കാർ മുതലായവർ പ്രസ്തുതചടങ്ങിൽ പങ്കെടുത്തു ഹരിതം സഹകരണത്തിന്റെ ഭാഗമായി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് താലൂക്കിലെ എല്ലാ സംഘങ്ങളിലും പ്ലാവിൻ തൈകൾ നടുകയുണ്ടായി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!