ദിനാചരണം കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രിൻസി ഫ്രാൻസിസ് ഉൽഘാടനം ചെയ്തു.
കേരള സേറ്ററ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) കാടുകുറ്റി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ലോക വയോജന ദിനാചരണം വിപുലമായ പരിപാടികളോടെ നടത്തി. യൂണിറ്റ് പ്രസിഡണ്ട് പി.എൽ . ജോസ് അധ്യക്ഷത വഹിച്ചു. ദിനാചരണംകാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രിൻസി ഫ്രാൻസിസ് ഉൽഘാടനം ചെയ്തു. എൺപത് വയസ്സ് കഴിഞ്ഞ അംഗങ്ങളെ KSSPU തൃശൂർ ജില്ലാ വൈസ് പ്രസിഡണ്ട് എം. തുളസി ആദരിച്ചു. അംഗങ്ങളല്ലാത്ത സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന അവശതയത അനുഭവിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയഞ്ച് പേർക്കുള്ള ധനഹായ വിതരണം KSSPU ബ്ലോക്ക് സെകട്ടറി എം.എ. നാരായണൻ മാസ്റ്റർ നടത്തി. വയോജനങ്ങൾക്കുള്ള ജീവിത ശൈലി രോഗങ്ങളെ കുറിച്ചുള ആരോഗ്യപരിപാലന ബോധവൽക്കരണ ക്ലാസ് ഡോ. അഷിമ തുരുത്തിയിൽ നയിച്ചു. യൂണിറ്റ് രക്ഷാധികാരി സി.എൽ. കുര്യാക്കോസ് മാസ്റ്റർ , യൂണിറ്റ് സെകട്ടറി ആന്റണി അവരേശ് ,പി.എം.ശശിധരൻ, സി.സി. ശാന്ത, പി.എൻ. ജനാർദ്ദനൻ , ജോസഫ് ആന്റണി റോസ് എന്നിവർ പ്രസംഗിച്ചു.