ഇരിങ്ങാലക്കുട: വിതച്ചു കൊയ്യാനും അന്തിയുറങ്ങാനും ജനിച്ച മണ്ണിൽ ജീവിക്കാനുമുള്ള അവകാശ പോരാട്ടങ്ങൾക്ക് വേണ്ടി. ചവിട്ടിയരയ്ക്കപ്പെട്ട ജനസമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി ജാതിവ്യവസ്ഥയ്ക്കെതിരായും സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ നേതൃത്വപരമായ പങ്കുവഹിച്ച പ്രസ്ഥാനമായ കെ എസ് കെ ടി യു വിന്റെ ജില്ലാ വനിതാ കൺവെൻഷൻ 2025 മാർച്ച് 25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നഗരസഭ ടൗൺ ഹാളിൽ സംസ്ഥാന വനിത സബ് കമ്മിറ്റി ജോയിന്റ് കൺവീനർ കോമള ലക്ഷ്മണൻ ഉദ്ഘാടനം ചെയ്യുന്നു. കെ എസ് കെ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ. സംസ്ഥാന വനിതാ സബ് കമ്മിറ്റി അംഗങ്ങളായ ലളിത ബാലൻ. എൻ സി ഉഷ കുമാരി. കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി ടി കെ വാസു.ജില്ലാ പ്രസിഡന്റ് എം കെ പ്രഭാകരൻ എന്നിവർ പങ്കെടുക്കുന്നു.
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ( കെ എസ് കെ ടി യു ) ജില്ലാ വനിതാ കൺവെൻഷൻ ഇരിങ്ങാലക്കുടയിൽ
