വാർഷിക സമ്മേളനം ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ് ഉൽഘാടനം ചെയ്തു.
പെൻഷൻ പരിഷ്കരണ കുടിശ്ശികയും, ക്ഷാമാശ്വാസ കുടിശ്ശികയും ഉടൻ അനുവദിക്കണമെന്നും മെഡിസിപ്പിലെ അപകാതകൾ പരിഹരിക്കണമെന്നുംകേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചാലക്കുടി ബ്ലോക്ക് 32-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. വാർഷിക സമ്മേളനം ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ് ഉൽഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കെ.എസ്. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം കെ.കെ. കാർത്തികേയ മേനോൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് ജോയ് മണ്ടകത്ത് സംഘടനാറിപ്പോർട്ടും ബ്ലോക്ക് സെക്രട്ടറി എം.എ. നാരായണൻ പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എം.തുളസി, പി.വി.രാധാമണി ടീച്ചർ, ടി.വി. മോഹനൻ,ജില്ലാ കമ്മറ്റി അംഗം പി.എ.സുബ്രഹ്മണ്യൻ, കെ. എ. റപ്പായി മാസ്റ്റർ, എം.പി. ജോർജ് , സി.ഡി. ജോസ് യു.കെ. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. കാടുകുറ്റി കൊരട്ടി, കോടശ്ശേരി, മേലൂർ, പരിയാരം, ചാലക്കുടി ഈസ്റ്റ്, ചാലക്കുടിവെസ്റ്റ്, ചാലക്കുടി നോർത്ത് , പോട്ട വി.ആർ.പുരം, കൊരട്ടി ഈസ്റ്റ് കൊരട്ടി നോർത്ത് എന്നീ 10 യൂണിറ്റുകളിൽ നിന്നായി സർവ്വീസ് പെൻഷൻകാരുടെ ഇരുന്നൂറ്റി അമ്പതോളം പ്രതിനിധികൾ പങ്കെടുത്തു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് കെ.എസ്. വിജയകുമാർ സെക്രട്ടറി എം.എ. നാരായണൻ മാസ്റ്റർ ട്രഷർ പി.എൻ ജോർജ് എന്നിവരെ തെരഞ്ഞെടുത്തു.