പെൻഷൻ പരിഷ്ക്കരണം ഉടൻ ആരംഭിക്കുക, ക്ഷാമാശ്വാസം 6 ഗഡു (19%) അനുവദിക്കുക, ക്ഷാമാശ്വാസ / പെൻഷൻ പരിഷ്ക്കരണ കുടിശിക ഉടൻ നൽകുക, 1 – 1 – 2021 മുതൽ അനുവദിച്ച 2% ക്ഷാമാശ്വാസത്തിൻ്റെ 39 മാസത്തെ കുടിശിക ഉടൻ അനുവദിക്കുക, മെഡിസെപ്പിലെ ന്യൂനതകൾ പരിഹരി ക്കുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി അങ്കമാലി ട്രഷറിക്ക് മുൻപിൻ പ്രകടനവും ധർണ്ണയും നടത്തി. മുൻ എം.എൽ.എ. പി .ജെ. ജോയ് ധർണ്ണ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് എസ്.ഡി. ജോസ് അദ്ധ്യക്ഷത വഹിച്ചു. എം.പി. ഗീവർഗീസ്, കെ.പി. പോൾ, വി.സി. പൗലോസ്, കെ.ഒ. ഡേവീസ്, പോൾ ജോസഫ്, ഏ.കെ. പൗത്രൻ, പി.എൽ. ജോസ്, ടി.ടി. കൊച്ചുത്രേസ്യ, എൻ.എഫ്. മാത്യു, കെ.എസ്. രാധാകൃഷ്ണപിള്ള, ടി.ജെ. തോമസ്കുട്ടി, എം.ഒ. അഗസ്റ്റ്യൻ, കെ.യു. ജോർജ്, ഫ്രാൻസീസ് മുട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ അങ്കമാലി ട്രഷറിക്ക് മുൻപിൽ പ്രകടനവും ധർണ്ണയും നടത്തി
