Channel 17

live

channel17 live

കേരള സർക്കാർ ആയുഷ് ഹോമിയോപതി വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മേലൂർ പഞ്ചായത്തിൽ വനിതകൾക്കായി “ഷി” ഹെൽത്ത്‌ ക്യാമ്പയിൻ നടത്തി

പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം എസ് സുനിത ഉദ്ഘാടനം ചെയ്തു.

കേരള സർക്കാർ ആയുഷ് ഹോമിയോപതി വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മേലൂർ പഞ്ചായത്തിൽ വനിതകൾക്കായി “ഷി”ഹെൽത്ത്‌ ക്യാമ്പയിൻ നടത്തി.പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം എസ് സുനിത ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെർപേഴ്സൺ സതി ബാബു അധ്യക്ഷത വഹിച്ചു. കൊരട്ടി മെഡിക്കൽ ഓഫീസർ ഡോ ദീപ പിള്ള ബോധവൽക്കരണ ക്ലാസ്സ്‌ നയിച്ചു.

ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിട്ടോറിയ ഡേവിസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി പരമേശ്വരൻ, പഞ്ചായത്ത്‌ അംഗങ്ങളായ പി എ സാബു, വാസന്തി ചന്ദ്രൻ, അംബിക ബാബു, രഘുനാഥ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ റീന ജോസഫ്, മെഡിക്കൽ ഓഫീസർ കെ പി ഷൈലജ എന്നിവർ ആശംസകൾ അറിയിച്ചു. ഡോ വിജയലക്ഷ്മി, ഡോ ജിഷ ജോൺസൻ, ഡോ അഷ്‌ന ആന്റണി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

കുടുംബശ്രീ അംഗങ്ങൾ, ആശ പ്രവർത്തകരെ കൂടാതെ നിരവധി സ്ത്രീകൾ പങ്കെടുത്തു .ഓഗസ്റ്റ് 10 മുതൽ നവംബർ 10 വരെ എല്ലാ പഞ്ചായത്തുകളിലും സൗജന്യ രോഗ നിർണ്ണയവും ബോധവൽക്കരണ ക്ലാസ്സുകളും നടക്കുന്നുണ്ട്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!