അന്നമനട ഗ്രാമ പഞ്ചായത്ത് 6 വയസു വരെയുള്ള കുട്ടികൾക്കായി കാഴ്ച്ച, കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ശ്രുതി ഇന്ന് പേരിട്ട ഈ പരിപാടി അങ്കമാലി എൽ എഫ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ യാണ് നടപ്പിലാക്കിയത്. പ്രസിഡന്റ് പി വി വിനോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിന്ധു ജയൻ അധ്യക്ഷയായി. ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മഞ്ജു സതീശൻ സ്വാഗതം പറഞ്ഞു. ജനപ്രതിനിധി കളായ കെ എ ബൈജു, ഷീജ നസിർ എന്നിവർ സന്നിഹിതരായിരുന്നു. Icds സൂപ്പർവൈസർ സവിത നന്ദി പറഞ്ഞു.
കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
