സംസ്ഥാന വ്യാപകമായി ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉല്പാദനം എന്നിവ തടയുന്നതിനായി സംസ്ഥാന പോലീസ് മേധാവി ശ്രീ. ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് IPS ന്റെ ഉത്തരവ് പ്രകാരം തൃശൂർ റേഞ്ച് DIG ശ്രീ.ഹരിശങ്കർ ഐപിഎസ്, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ ഐപിഎസ് എന്നിവരുടെ നിർദ്ദേശപ്രകാരം “Operation D Hunt” ന്റെ ഭാഗമായി നടന്ന് വരുന്ന പ്രത്യേക പരിശോധനകളിൽ നിന്നാണ് തൃശ്ശൂർ റൂറൽ ജില്ലയിലെ കൊടകര പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂൾ പരിസരങ്ങളിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളുമായി 2 വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളെ പിടികൂടിയത്.
Operation D Hunt ന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനകൾ തൃശ്ശൂർ റൂറൽ ജില്ലയിൽ നടന്ന് വരവെ കൊടകര പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് സർക്കാർ നിയമം മൂലം നിരോധിച്ച പുകയില ഉത്പന്നങ്ങൾ വിൽപന നടത്തുന്നുണ്ടെന്ന വിശ്വസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കൊടകരയിലുള്ള സ്കുളുകളുടെ പരിസരങ്ങളിൽ നിന്ന് 13-03-2025 തിയ്യതി രാവിലെ 09.00 മണിക്ക് 88 പാക്കറ്റ് നിരോധിത പുകയില ഉത്പനങ്ങളുമായി വെസ്റ്റ് ബെഗാൾ മൂർഷിദാബാദ് സ്വദേശിയായ അബ്ദുൾ സലാം 42 വയസ് എന്നയാളെയും, 13-03-2025 തിയ്യതി ഉച്ചക്ക് 01.00 മണിക്ക് 89 പാക്കറ്റ് നിരോധിത പുകയില ഉത്പനങ്ങളുമായി വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശിയായ ഡാലിം 37 വയസ് എന്നയാളെയും കൊടകര പോലീസ് അറസ്റ്റ് ചെയ്തത്. കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദാസ്.പി.കെ, സബ് ഇൻസ്പെക്ടർ, സുരേഷ്.ഇ.എ, സിവിൽ പോലീസ് ഓഫീസർ ജിലു സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കൊടകരയിൽ സ്കൂൾ പരിസരത്ത് നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളുമായി 2 അന്യ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
