കൊടകര : മറ്റത്തൂർ ഓളിപ്പാടം സ്വദേശി നമ്പുക്കുളങ്ങര വീട്ടിൽ കൊളത്തൂർ രഞ്ജു എന്നറിയപ്പെടുന്ന രഞ്ജു 40 വയസ് എന്നയാളെയാണ് “Operation D Hunt” ന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിലെ കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ കൊടകര പോലീസ് പിടികൂടിയത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെ നേതൃത്വത്തിൽ കൊടകര – വെള്ളിക്കുളങ്ങര റോഡിൽ വാസുപുരത്തിനു സമീപം നടത്തിയ പരിശോധനയിൽ ഇന്നലെ 24-04-2025 തിയ്യതി കാൽകിലോ കഞ്ചാവുമായി ബിബിൻ എന്നയാളെ പിടികൂടി FIR രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ അന്വേഷണം നടത്തിയതിൽ രഞ്ജുവിന് വേണ്ടിയാണ് ബിബിൻ കഞ്ചാവ് കൊണ്ട് വന്നതെന്നും ബിബിൻ കഞ്ചാവ് കൊണ്ട് വന്നതിന് ഉപയോഗിച്ച സൂട്ടറും രഞ്ജുവിന്റേതാണെന്നും കണ്ടെത്തിയതിലാണ് രഞ്ജുവിനെ കേസിലെ രണ്ടാം പ്രതിയായി ചേർത്തത്. രഞ്ജുവിനെ പോലീസ് നീരിക്ഷിക്കുന്നതായി മനസിലാക്കിയതിനാൽ കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നതിനായി ബിബിനെ അയക്കുകയായരുന്നു. രഞ്ജു പോലീസിനെ കണ്ടാൽ ഒടി രക്ഷപ്പെടാൻ ശ്രമിക്കുന്ന സ്വഭാവക്കാരനായതിനാൽ വളരെ തന്ത്രപൂർവ്വമാണ് രഞ്ജുവിനെ പിടികൂടിയത്.
രഞ്ജു വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിലെ റൗഡിയും, കൊടകര, കാട്ടൂർ, കൊരട്ടി, വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനുകളിലും, പാലക്കാട് എക്സൈസ് ഓഫീസിലുമായി കൊലപാതകം, കവർച്ച, ഗഞ്ചാവ് വിൽപനക്കായി കടത്തിക്കൊണ്ട് വന്നതിനും നിരവധി ക്രിമിനൽ കേസുകളുള്ള ആളുമാണ്. കൂടാതെ തമിഴ്നാട് ദിണ്ഡിഗൽ മൂലനൂർ പോലീസ് സ്റ്റേഷനിൽ 12 കിലോ കഞ്ചാവുമായി രഞ്ജുവിനെ പിടികൂടിയിട്ടുണ്ട്. കൊടകര സർക്കിൾ ഇൻസ്പെക്ടർ പി.കെ ദാസ്, എഎസ്ഐ ഗോകുലൻ കെ.സി, സീനിയർ സിപിഒമാരായ സനൽ കുമാർ പി.എസ്, എന്നിവരടങ്ങിയ സംഘമാണ് രഞ്ജുവിനെ പിടികൂടിയത്.