Channel 17

live

channel17 live

കൊടുങ്ങല്ലൂരിൽ നിർമ്മാണം പൂർത്തിയാക്കിയ 12 ഫ്ലാറ്റുകൾ ഗുണഭോക്താക്കൾക്ക് കൈമാറി

കാവിൽ കടവിൽ നിർമ്മാണം പൂർത്തിയാക്കിയ 12 ഫ്ലാറ്റുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിന്റെ ഉദ്ഘാടനം തദ്ദേശഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. 9000 ചതുരശ്ര അടിവിസ്തീർണത്തിൽ 12 കുടുംബങ്ങൾക്ക് ആണ് 155 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഫ്ലാറ്റുകൾ കൈമാറിയത്. വർഷങ്ങളായി കാവിൽക്കടവിൽ നഗരസഭയുടെ ലാൻഡിങ് പ്ലേസിൽ കുടിലുകളിൽ താമസിച്ചിരുന്ന പാവപ്പെട്ടവർക്ക് ആണ് വീടുകൾ നൽകിയത്. കൊടുങ്ങല്ലൂർ എംഎൽഎ അഡ്വ. വി.ആർ. സുനിൽകുമാറിന്റെ വികസന ഫണ്ട് വിനിയോഗിച്ചാണ് ഫ്ലാറ്റുകൾ നിർമിച്ചത്.

രണ്ട് കിടപ്പുമുറികൾ, അടുക്കള, ഹാൾ, ശുചിമുറി ഉൾപ്പെടെ 650 ചതുരശ്ര അടിവിസ്തീർണ്ണം ഉള്ള ഫ്ലാറ്റുകളാണ് നൽകിയത്.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് എംഎൽഎയുടെ ആസ് തി വികസന ഫണ്ട് ഉപയോഗിച്ച് പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്നത്.,ഇതോടുകൂടി ലൈഫ് പദ്ധതി ഉൾപ്പെടെ നഗരസഭ 1542 വീടുകളാണ് ഭവനരഹിതരായ ഗുണഭോക്താക്കൾക്ക് നൽകിയത്. കൂടാതെ നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് സാനിറ്ററി ഡയപ്പർ സംസ്കരിക്കുന്നതിനുള്ള ഡബിൾ ചേംബർ ഇൻസിനറേറ്റർ,താലൂക്ക് ആശുപത്രിയിലും ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിലും മലിനജലം സംസ്കരിക്കുന്നതിനുള്ള എസ് ടി. പി.പ്ലാന്റുകൾ എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

അഡ്വക്കേറ്റ് വി. ആർ.സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൺ ടി കെ ഗീത, വൈസ് ചെയർമാൻ വി എസ് ദിനൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലത ഉണ്ണികൃഷ്ണൻ,കെ എസ് കൈസാബ്, എൽസി പോൾ, ഒഎൻ ജയദേവൻ, ഷീല പണിക്കശ്ശേരി, കൗൺസിലർമാരായ കെ ആർ ജൈത്രൻ, രതീഷ് വി.ബി; ടി എസ് സജീവൻ, വിഎം ജോണി, രേഖ സൽപ്രകാശ്, നഗരസഭാ സെക്രട്ടറി എൻ. കെ വൃജ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ മുസ്താഖ് അലി, കെ ജെ ശിവാനന്ദൻ, ഇ എസ് സാബു, വിദ്യാസാഗർ, വേണു വെണ്ണറ, റഹീം പള്ളത്ത്, നൗഷാദ് ടി എ, ഷെഫീക്ക് മണപ്പുറം, അരുൺ മേനോൻ, ജോസ് കുരിശിങ്കൽ, സിഡിഎസ് ചെയർപേഴ്സൺമാരായ ശ്രീദേവി തിലകൻ, സി.ജി. ശാലിനി ദേവി എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!