കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിലെ സ്നേഹിത പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെന്റർ അഡ്വ. വി.ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് വി.കെ രാജു അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി.കെ ഗീത മുഖ്യാതിഥിയായി. കൊടുങ്ങല്ലൂർ നഗരസഭ വാർഡ് കൗൺസിലർ പി.എസ് സുമേഷ്, കൊടുങ്ങല്ലൂർ കുടുംബശ്രീ സി ഡി എസ് -2 ചെയർപേഴ്സൺ സി.ജി ശാലിനിദേവി, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബി.കെ അരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ റെജി തോമസ് സ്വാഗതവും കൊടുങ്ങല്ലൂർ നഗരസഭ സിഡിഎസ് ചെയർപേഴ്സൺ ശ്രീദേവി തിലകൻ നന്ദിയും പറഞ്ഞു.
കൊടുങ്ങല്ലൂരിൽ സ്നേഹിത പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു
