കരുവന്നൂർ : കൊടുങ്ങല്ലൂർ – കൂർക്കഞ്ചേരി റോഡ് നവീകരണത്തിൻ്റെ ഭാഗമായി കരുവന്നൂർ വലിയപാലം മുതൽ ആറാട്ടുപുഴ തേവർ റോഡ് വരെയുള്ള പണികൾ മേയ് 1ന് (വ്യാഴാഴ്ച്ച) തുടങ്ങും. തൃശൂരിൽ നിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ആറാട്ടുപുഴ തേവർ റോഡ് ക്ഷേത്രകവാടം വഴി മുളങ്ങ്, തൊട്ടിപ്പാൾ, നെടുമ്പാൾ, മാപ്രാണം കൂടി പോകണം. കൊടുങ്ങല്ലൂരിൽ നിന്ന് തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ നിലവിലുള്ള രീതിയിൽ പോകാം.
കൊടുങ്ങല്ലൂർ – കൂർക്കഞ്ചേരി കോൺക്രീറ്റ് പാത : കരുവന്നൂർ വലിയപാലം മുതൽ തേവർ റോഡ് വരെയുള്ള പണി വ്യാഴാഴ്‌ച്ച ആരംഭിക്കും
