കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ താലപ്പൊലിക്കിടെ കൊടുങ്ങല്ലൂർ തെക്കേ നടയിൽ നിന്ന് 16.01.2025 തിയ്യതി രാത്രി 09.00 മണിക്ക് മോട്ടോർ സൈക്കിൾ മോഷ്ടിച്ച കേസിൽ എറണാംകുളം പള്ളിക്കരയിൽ താമസിക്കുന്ന കാക്കനാട് സ്വദേശിയായ വെളുത്തേടത്ത് പറമ്പിൽ വീട്ടിൽ മുൻസീർ 20 വയസ് എന്നയാളെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. 16.01.2025 തിയ്യതി രാത്രി 09.00 മണിക്ക് കൊടുങ്ങല്ലൂർ താലപ്പൊലി കാണാൻ വന്ന കൊടുങ്ങല്ലൂർ മേത്തല സ്വദേശിയുടെ ബൈക്കാണ് കൊടുങ്ങല്ലൂർ തെക്കെനടയിൽ നിന്ന് മുൻസീറും പറവൂർ കൈതകുളം സ്വദേശിയായ ശരത്ത് 20 വയസ് എന്നയാളും ചേർന്നാണ് മോഷ്ടിച്ച് കൊണ്ട് പോയത്. ഈ സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. ബൈക്ക് മോഷ്ടാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നാണ് പ്രതികളെ കണ്ടെത്തിയത്. ശരത്തിനെ 29.01.2025 തിയ്യതി അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ എറണാംകുളം ബോസ്റ്റൽ ജയിലിൽ ആണ്. മുൻസീർ പള്ളിക്കരയിലുള്ള വീട്ടിൽ വന്ന് പോകുന്നതായ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുൻസീറിനെ പള്ളിക്കരയിൽ നിന്ന് പിടികൂടിയത്.
മുൻസീറിന് ആലുവ, പെരുമ്പാവൂർ, തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷനുകളലായി 3 മേഷണക്കേസും, ആലുവ, ഏലൂർ പോലീസ് സ്റ്റേഷനുകളിൽ ലഹരി ഉപയോഗിച്ചതിനുള്ള കേസും, തൃക്കാക്കര പോലീസ് സ്റ്റേഷനിൽ അടിപിടിക്കേസും അടക്കും 8 കേസുകളുണ്ട്.mകൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ,ബികെ, സബ് ഇൻസ്പെക്ടർമാരായ കശ്യപൻ.ടി.എം, സജിൽ.കെ.ജി, സിവിൽ പോലീസ് ഓഫീസർ സുബീഷ് എന്നിവർ ചേർന്നാണ് മുൻസീറിനെ അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂർ താലപ്പൊലിക്കിടെ ബൈക്ക് മോഷണം നടത്തിയ കേസിൽ ഒരു യുവാവു കൂടി അറസ്റ്റിൽ
