Channel 17

live

channel17 live

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി പുതിയ കെട്ടിടം; ഫയർ എൻഒസി ലഭ്യമാക്കി ഉടൻ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും – ജില്ലാ കളക്ടർ

കൊടുങ്ങല്ലൂർ താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശനം നടത്തി. ആശുപത്രിയിലെ പുതിയ കെട്ടിടത്തിൻ്റെ ഫയർ എൻഒസി ലഭ്യമാക്കി ഉടൻ പ്രവർത്തനം ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തിങ്കളാഴ്ച ഇതു വിലയിരുത്തുന്നതിനായി പ്രത്യേക യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ആശുപത്രിയിൽ പണി പൂർത്തിയായ അഞ്ചുനില കെട്ടിടത്തിൽ ഫയർ ആൻഡ് സേഫ്റ്റി അനുമതി ലഭിക്കേണ്ടതിന് ആശുപത്രി കെട്ടിടത്തിന്റെ നിലവിലെ സ്ഥിതി അറിയുന്നതിനായാണ് ജില്ലാ കളക്ടർ ആശുപത്രിയിൽ സന്ദർശനം നടത്തിയത്. ആശുപത്രി അധികൃതരോട് പുതിയ കെട്ടിടത്തിന്റെ നിലവിലെ സ്ഥിതികളെക്കുറിച്ച് ജില്ലാ കളക്ടർ ചോദിച്ചറിഞ്ഞു.

ആശുപത്രിയിൽ ചേർന്ന യോഗത്തിൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ടി.കെ ഗീത, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽസി പോൾ, ഡിഎംഒ ശ്രീദേവി, ഡെ. ഡിഎംഒ ഷീജ, സുപ്രണ്ട് ഡോ. ശ്യാം, ഡെ. തഹസിൽദാർ അജിത കരുൺ, എൽ ആർ തഹസിൽദാർ സുമ ഡി. നായർ, പിഡബ്യുഡി ഓവർസിയർ ഡാലി, കൊടുങ്ങല്ലൂർ സ്റ്റേഷൻ ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ വേലായുധൻ, ഫയർ ആൻഡ് റസ്ക്യു സീനിയർ ഓഫീസർ ഷാജി, ലേ സെക്രട്ടറി ആൻഡ് ട്രഷറർ ഷഫീർ, നേഴ്സിങ് സൂപ്രണ്ടുമാരായ രതി, ലിൻസി, ഹെഡ് ക്ലാർക്ക് സന്തോഷ്‌, സീനിയർ ക്ലാർക്ക് ഭാഗ്യലക്ഷ്മി, ഷീജ, ശ്രീജിത്ത്‌ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!