Channel 17

live

channel17 live

കൊടുങ്ങല്ലൂർ – തൃശൂർ റോഡ് പണി അഞ്ചാം ഘട്ടം വെള്ളിയാഴ്ച മുതൽ

കൊടുങ്ങല്ലൂർ – തൃശൂർ റോഡ് പണി അഞ്ചാം ഘട്ടം വെള്ളിയാഴ്ച മുതൽ : വെള്ളാങ്ങല്ലൂർ ബ്ലോക്ക് ജംഗ്ഷൻ മുതൽ കോണത്തുകുന്ന് വരെ ഗതാഗത നിയന്ത്രണം.

കൊടുങ്ങല്ലൂർ – തൃശൂർ റോഡ് പണി അഞ്ചാം ഘട്ടം വെള്ളിയാഴ്ച മുതൽ : വെള്ളാങ്ങല്ലൂർ ബ്ലോക്ക് ജംഗ്ഷൻ മുതൽ കോണത്തുകുന്ന് വരെ ഗതാഗത നിയന്ത്രണം .ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ – തൃശൂർ കോൺക്രീറ്റ് റോഡ് പണി അഞ്ചാം ഘട്ട പ്രവർത്തനങ്ങൾ വെള്ളിയാഴ്ച്ച മുതൽ ആരംഭിക്കും. കൊടുങ്ങല്ലൂരിൽ നിന്ന് തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് നിലവിലുള്ള റോഡിലൂടെ തന്നെ പോകാം.

ഇരിങ്ങാലക്കുടയിൽ നിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെള്ളാങ്കല്ലൂർ ബ്ലോക്ക് ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് തിരിഞ്ഞ്, പട്ടേപ്പാടം ജംഗ്ഷനിൽ നിന്നും വലിയ ജുമാ മസ്ജിദ് വഴി പുഞ്ചപ്പറമ്പ് കൂടി കോണത്തുകുന്ന് ജംഗ്ഷനിൽ എത്തി നിലവിലെ റോഡിൽ കൂടി കൊടുങ്ങല്ലൂരിലേക്ക് പോകാം. ജില്ലാ കളക്ടർ ചെയർമാനായുള്ള ആർ ടി എ യോഗത്തിലാണ് ഈ ഗതാഗത നിയന്ത്രണം അനുവദിച്ച് ഉത്തരവായത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!