Channel 17

live

channel17 live

കൊടുങ്ങല്ലൂർ ഭരണിക്ക് ഭക്തിഗാനമൊരുക്കി കലാകാരന്മാർ

മറ്റത്തൂർ : ഒരു ഗ്രാമത്തിൽ നിന്ന് ഭരണിക്ക് കൊടുങ്ങല്ലൂർ അമ്മയുടെ അരികിലേക്കുള്ള കോമരങ്ങളുടെ യാത്ര ഭക്തിസാന്ദ്രമായി നൃത്തച്ചുവടുകളോടെ അവതരിപ്പിക്കുകയാണ് ” തമ്പുരാട്ടീ അമ്മേ കാളീ ” എന്ന ഗാനത്തിലൂടെ ഒരു കൂട്ടം കലാകാരന്മാർ. ഏറ്റവും കൂടുതൽ ആളുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ കണ്ട സൂപ്പർ ഹിറ്റ് ഭക്തിഗാനം ” കരിങ്കാളി ” ഒരുക്കിയ ഷൈജു അവറാന്റെ ഈണത്തിനനുസരിച്ച് വരികൾ എഴുതിയിരിക്കുന്നത് ഡോ താര ജയശങ്കറാണ്. അധ്യാപകനും കലാകാരനുമായ പ്രവീൺ എം കുമാറാണ് ഈ ആൽബം സംവിധാനം ചെയ്തിരിക്കുന്നത് . മറ്റത്തൂർ വാസുപുരം മഹാവിഷ്ണു ശിവ ക്ഷേത്രത്തിലും വട്ടേക്കാട് ഗോശാലപരിസരങ്ങളിലുമാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത് .
പ്രധാന കോമരങ്ങളായി അഭിനയിച്ചിരിക്കുന്നത് ഗായകൻ അജി ഡെൻറോസും , കരിങ്കാളിയിലെ നായകൻ സുകുമാരൻ നന്തിക്കരയുമാണ് . സിബി ഉണ്ണിയുടേതാണ് ക്യാമറ . നൃത്തച്ചുവടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് രാഗേഷ് ചാലക്കുടിയാണ് . പ്രതീഷ് വാസുപുരം , ഗോപി നിശാശ്ശേരി എന്നിവർ സംവിധാന സഹായികളായും പ്രവർത്തിച്ചിരിക്കുന്നു .
ഏകതാര ബീറ്റ്‌സിന്റെ ബാനറിൽ മാർച്ഛ് അഞ്ചിന് റിലീസ് ചെയ്ത ” തമ്പുരാട്ടീ അമ്മേ കാളീ ” എന്ന ഭക്തി ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് .

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!