Channel 17

live

channel17 live

കൊമ്പടിഞ്ഞാമാക്കലിൽ ഇനി 365ദിവസവും പ്രമേഹ നിര്‍ണ്ണയ ക്യാമ്പ്

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട : വൈക്കര ഡയമണ്ട് റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെ എല്ലാ ദിവസവും തുടര്‍ച്ചയായി നടത്തുന്ന (365 ദിവസം) പ്രമേഹ നിര്‍ണ്ണയ ക്യാമ്പും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. റസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കോലങ്കണ്ണി അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ലത ചന്ദ്രന്‍, വെള്ളാങ്ങല്ലുര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
വിജയലക്ഷ്മി വിനയചന്ദ്രന്‍, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനേഷ്, പഞ്ചായത്തംഗം പി എം ഗാവരോഷ്, ബാബു കരാത്ര, സൈന്‍സി തോമസ്, മോളി ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!