Channel 17

live

channel17 live

കൊരട്ടിയിൽ എയിംസ് സ്ഥാപിക്കണമെന്ന് കൊരട്ടി പഞ്ചായത്ത് പ്രമേയം


കൊരട്ടി:കേരളത്തിൻ്റെ ദീർഘകാല ആവിശ്യമായ എയിംസ് കൊരട്ടിയിൽ സ്ഥാപിക്കണമെന്ന് ആവിശ്യപ്പെട്ട് കൊരട്ടി പഞ്ചായത്തിൽ ഐക്യകണ്ഡേന പ്രമേയം പാസാക്കി. കൊരട്ടി പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ കെ.ആർ സുമേഷ് അവതരിപ്പിച്ച പ്രമേയം ആണ് രാഷ്ട്രിയ- കക്ഷി ഭേദമന്യേ എല്ലാ ജനപ്രതിനിധികളും ഏകകണ്ഢമായി പാസാക്കിയത്. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ നൈനു റിച്ചു അനുവാദകയായ പ്രമേയ അവതരണ യോഗത്തിൽ കൊരട്ടി പഞ്ചായത്ത് പ്രസിഡൻറ് പി സി ബിജു അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മുതൽ കാസർക്കോഡ് വരെയുള്ള ജനങ്ങൾക്ക് കേരളത്തിൻ്റെ മധ്യഭാഗം എന്ന നിലയിൽ കൊരട്ടിയിൽ എയിംസ് സ്ഥാപിച്ചാൽ ഏറെ ഗുണകരമാകുമെന്ന് പ്രമേയ അവതാരകനായ അഡ്വ കെ.ആർ സുമേഷ് ചൂണ്ടികാണിച്ചു. ഗവ: ഓഫ് ഇന്ത്യ പ്രസ്, വൈഗ ത്രെഡ്സ് കൊരട്ടി, തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ത്വാക്ക് രോഗാശുപത്രി എന്നിവടങ്ങളിൽ ആയി 250 ഏക്കർ ഭൂമി കേന്ദ്ര- സംസ്ഥാന സർക്കാരുകളുടേതായി ലഭ്യമാണ് എന്നത് ഭൂമി ഏറ്റെടുപ്പിന് തടസമല്ല എന്നും പ്രത്യേകം പ്രമേയത്തിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. ഒപ്പം ദേശീയപാതയുടെയും, അന്താരാഷ്ട്രവിമാന താവളത്തിൻ്റെയും, റെയിൽവേസ്റ്റേഷൻ്റെയും സാമിപ്യം പഞ്ചായത്ത് ചൂണ്ടികാണിക്കുന്ന എയിംസ് ആരോഗ്യ സ്ഥാപനത്തിൻ്റെ നിർമ്മാണത്തിന് ഏറെ ഗുണകരം ആണ്.പ്രസ്തുത എയിംസ് സ്ഥാപനം കൊരട്ടിയിൽ സ്ഥാപിക്കുക എന്ന ആവിശ്യം ഉയർത്തി പുതിയതായി അധികാരം ഏറ്റ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണാവും പഞ്ചായത്ത് യോഗം തീരുമാനിച്ചു. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി, കുമാരി ബാലൻ,വർഗ്ഗീസ് പയ്യപ്പിള്ളി, പി.ജി. സത്യപാലൻ , ബിജോയ് വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!