കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് Pc ബിജു ഉൽഘാടനം ചെയ്തു.
കൊരട്ടി ഗ്രാമപഞ്ചായത്ത്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് കൊരട്ടി കൃഷി ഭവൻ എന്നിവയുടെസംയുക്ത ആഭിമുഖ്യത്തിൽ സെൻറ് തോമസ് അഡോറേഷൻ കോൺവെൻ്റിൻ്റെ ഏഴ് ഏക്കർ പാടശേഖരത്തിൽ നടീൽ ഉൽസവം നടത്തിയതിൻ്റെ ഉൽഘാടനം കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് Pc ബിജു ഉൽഘാടനം ചെയ്തു. കൊരട്ടി ഗ്രാമപഞ്ചായത്ത് വികസന ചെയർമാൻ കെ. ആർ സുമേഷ് അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വേണു കണ്ടരുമത്തിൽ മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലീന സേവിസ് ജില്ലാ പഞ്ചായത്ത് മെമ്പർ ലീല സുബ്രമണ്യൻ കൊരട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈനി ഷാജി കൊരട്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ. എ ജോജി വാർഡ് അംഗങ്ങളായ ജെയ്നി ജോഷി. വർഗീസ് പയ്യപ്പിള്ളി ജിസി പോൾ എന്നിവർ പ്രസംഗിച്ചു. സെൻ്റ് തോമസ് അഡോറേഷൻ കോൺവെൻറ് സുപ്പീരിയർ സിസ്റ്റർ റോസിലി സ്വാഗതം ആശംസിച്ചു അഗ്രികൾച്ചർ ഓഫീസർ സ്വാതി റിപ്പോർട്ട് വതരിപ്പിച്ചു കൃഷി അസിസ്റ്റൻ്റ് കൊരട്ടി ലിസി നന്ദിയർപ്പിച്ചു.