കൊരട്ടി ഗ്രാമപഞ്ചായത്തിലെ തിരുമുടിക്കുന്ന് ഒൻപതാം വാർഡിൽ ലൈഫ് മിഷൻ പദ്ധതി വഴി പണി പൂർത്തീകരിച്ച രണ്ട് വീടുകളുടെ താക്കോൽ ദാനവും, ഒരു വീടിൻ്റെ കല്ലിടൽ ചടങ്ങും കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു നിർവഹിച്ചു. 29 വീടുകൾ ആണ് തിരുമുടിക്കുന്നിൽ പണിതു നൽകുന്നത്. ഇതിൽ 25 വീടുകളുടെ താക്കോലും ഗുണഭോക്താക്കൾക്ക് കൈമാറി. കൊരട്ടി ഗ്രാമപഞ്ചായത്തും, ലൈഫ് മിഷൻ പദ്ധതിക്കും പുറമെ, ഭവന ബോർഡ്, ചിറമ്മേൽ ട്രസ്റ്റ്, കെയർ & ഷെയർ ഫൗണ്ടേഷൻ എന്നിവയുടെ ഫണ്ടും, സുമനസുകളുടെ സഹായത്താലുമാണ് വീടുകളുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നത്. വാർഡ് മെമ്പർ ലിജോ ജോസ്, ബൈജു വെളിയത്തുപറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.
കൊരട്ടി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ 29 -ാമത് വീടിൻ്റെ കല്ലിടൽ ചടങ്ങ് നടന്നു
