കൊരട്ടി പഞ്ചായത്തിൽ അത്യഹിത രോഗികൾക്കും,റോഡ് അപകടത്തിൽപെടുന്നവർ, പാലിയേറ്റീവ് രോഗികൾക്കും ആശ്വാസം ആയി സൗജന്യ ആബുലൻസ് സേവനം ആരംഭിച്ചു. 24 X 7 എന്ന നിലയിൽ എന്ന നിലയിൽ പ്രവർത്തിക്കുന്ന ആബുലൻസിൽ ട്രോമ കെയർ സംവിധാനം,നഴ്സ് സൗകര്യം, ബൈപാപ് സൗകര്യം, ഓക്സിജൻ സിലിണ്ടർ, ഡിഫിബ്രിലേറ്റർ സൗകര്യം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.എ.എം എം ഫൗണ്ടേഷൻ, കാർബോറാണ്ടം യൂണിവേഴ്സൽ എന്നി സ്ഥാപനങ്ങളുടെ സഹായത്തോടെ ആണ് ആബുലൻസ് സർവ്വീസ് ആരംഭിക്കുന്നത്. 36 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആബുലൻസിൻ്റെ ഉദ്ഘാടനം കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു നിർവ്വഹിച്ചു. കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാൻമാരായ അഡ്വ.കെ. ആർ സുമേഷ്, നൈനു റിച്ചു, പഞ്ചായത്ത് അംഗം ജിസ്സി പോൾ,സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.പി. തോമാസ്, കാർബോറാണ്ടം എച്ച്.ആർ മാനേജർ എ. എസ്. സുരേഷ് കുമാർ,മെഡിക്കൽ ഓഫീസർമാരായ ഡോ. അരുൺ മിത്ര, ഡോ പ്രസീദ കുമാരി, ഡോ. ജോഴ്സി ജോസ്, ഹെൽത്ത് ഇൻസ്പെക്ടർ മനോജ് .ടി.എസ്. ,ജോഷി വലൂരാൻ എന്നിവർ പ്രസംഗിച്ചു. അടിയന്തിര സാഹചര്യങ്ങളിൽ രോഗികളെ മാറ്റാൻ മാത്രമാണ് ഈ സൗകര്യം എന്നും, മൃതശരീരങ്ങൾ മാറ്റാൻ ഈ ആബുലൻസ് സേവനം ലഭിക്കില്ല എന്നും അധികൃതർ അറിയിച്ചു. രോഗി ആബുലൻസ് സൗകര്യത്തിന് ബന്ധപ്പെടേണ്ട നമ്പർ : 9037738934
കൊരട്ടി പഞ്ചായത്തിൽ സൗജന്യ ആബുലൻസ് സേവനം ആരംഭിച്ചു
