കൊരട്ടി : പ്ലസ് വണിന് പഠിക്കുന്ന തൻ്റെ മകന് വിദ്യാലയത്തിലേക്ക് ഇലക്ടിക്കൽ വീൽ ചെയറിൽ പോകാൻ കഴിയുമെന്ന സന്തോഷത്തിൽ ആണ് വെളിയൻ ഏബിൾ ജോയിയുടെ മതാപിതാക്കൾ. തൻ്റെ മകന് പ്രായം കൂടുന്തോറും അവൻ്റെ ആവിശ്യങ്ങൾ നിവൃത്തിക്കാൻ കഴിയാതെ വന്നപ്പോൾ ആണ് നിർദ്ധനരായ മാതാപിതാക്കൾ തങ്ങളുടെ നിസഹായവസ്ഥ കൊരട്ടി പഞ്ചായത്തിൽ അറിയിച്ചപ്പോൾ അതിവേഗതയിൽ ആണ് പഞ്ചായത്ത് അധികൃതർ ഏബിൾ ജോയിക്ക് 1.23 ലക്ഷം രൂപ വിലയുള്ള ഇലക്ട്രിക്ക് വീൽചെയർ ലഭ്യമാക്കിയത്. നാളെ ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷക്ക് ഏബിൾ ജോയിക്ക് ഈ വാഹനം ഏറെ സഹായകമാകും. ഏബിൾ ജോയിക്ക് പുറമെ ഭിന്നശേഷിക്കാരായ 18 പേർക്കാണ് കൊരട്ടി പഞ്ചായത്ത് ഭിന്നശേഷി സൗഹൃദ പഞ്ചായത്താക്കുന്നതിൻ്റെ ഭാഗമായുള്ള കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധതരത്തിലുള്ള ഭിന്നശേഷി സൗഹൃദ ഉപകരണങ്ങൾ ഉപകരണങ്ങൾ ലഭ്യമാക്കിയത്. 8 ലക്ഷം രൂപ മൊത്തം വകയിരുത്തിയിട്ടുള്ള പദ്ധതിയിൽ ഇലക്ട്രിക്ക് വീൽചെയറിന് പുറമെ മാനുവൽ വീൽ ചെയർ,ബൈ ലാറ്ററൽ ക്നിലൈസ്, പെഡൽ ആൻ്റ് ഹാൻഡ് എക്സസൈർ, കാർഡിയാക്ക് അഡ്ജസ്റ്റബിൾ മേശ, പീഡിയാട്രീക്ക് വീൽചെയർ, തെറാപ്പി മാറ്റ്, സി പി ചെയർ തുടങ്ങിയ ഉപകരണങ്ങൾ കൂടി സൗജന്യമായി വിതരണം നടത്തി. കല്ലേറ്റുംങ്കര നിപ്മെർ എന്ന സ്ഥാപനത്തിൻ്റെ സഹായത്തോടെ നടത്തിയ മെഡിക്കൽ ക്യാമ്പിൽ വച്ച് ഒരോരുത്തരുർക്കും അനുയോജ്യമായ ഉപകരണങ്ങൾ നിശ്ചയിച്ച് പഞ്ചായത്ത് വാങ്ങി നൽകിയത്. ഭിന്നശേഷി സൗഹൃദ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി അംഗം ഷിമ സുധിൻ അധ്യക്ഷത വഹിച്ചു. കൊരട്ടി പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ അഡ്വ കെ ആർ സുമേഷ്, പഞ്ചായത്ത് അംഗങ്ങളായ ജിസി പോൾ, ലിജോ ജോസ്, ഐ.സി.ഡി എസ് സൂപ്പർവൈസർ കെ.ഹേമ എന്നിവർ പ്രസംഗിച്ചു.
കൊരട്ടി പഞ്ചായത്ത് ഒപ്പം നിന്നു :ഏബിൾ ജോയിക്ക് ഇനി മുതൽ സ്കൂളിലേക്ക് ഇലക്ട്രിക്കൽ വീൽചെയറിൽ പോകാം
