Channel 17

live

channel17 live

കൊരട്ടി ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വിജയോത്സവം ആഘോഷിച്ചു

314 കുട്ടികൾ പരീക്ഷ എഴുതിയ വിദ്യാലയത്തിൽ 314 കുട്ടികളും വിജയം കരസ്ഥമാക്കി എന്ന് മാത്രമല്ല 76 കുട്ടികൾ മുഴുവൻ വിഷയത്തിനും എ പ്ലസ് ഗ്രേഡും നേടി വിദ്യാലയത്തിന്റെ പ്രധാനധ്യാപിക പ്രസ്തുത യോഗത്തിന് സ്വാഗതം അരുളി. ആരാധനാ സഭയുടെ എറണാകുളം പ്രോവിൻസിന്റെ പ്രൊവിൻഷ്യലും സ്ഥാപനത്തിൻറെ മാനേജരും ആയ സിസ്റ്റർ ലീറോസ് പ്ലാക്കൽ അധ്യക്ഷത വഹിച്ച യോഗത്തിന് ചാലക്കുടി എംഎൽഎ ശ്രീ സനീഷ് കുമാർ ജോസഫ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. അദ്ദേഹം കുട്ടികളെ അനുമോദിച്ചുകൊണ്ട് സമ്മാനങ്ങൾ നൽകി. പ്രസ്തുത യോഗത്തിൽ പിടിഎ പ്രസിഡൻറ് ശ്രീ മനോജ് ജോസഫ്, അധ്യാപക പ്രതിനിധി ശ്രീമതി റോസിലി ചാക്കു, എം പി ടി എ പ്രസിഡൻറ് ശ്രീമതി ജിഷ സുരേഷ്, വിദ്യാർത്ഥി പ്രതിനിധി അനിറ്റ ബാബു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപക പ്രതിനിധി സിസ്റ്റർ എൽസിയ പുതുവ യോഗത്തിന് നന്ദി അർപ്പിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!