കൊരട്ടി വിശുദ്ധ അന്തോണിസിന്റെ തീർത്ഥാടന കേന്ദ്രത്തിൽ പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണത്തിരുനാളും വിശുദ്ധ അന്തോണീസിന്റെ ജനനത്തിരുന്നാളും ഭാരതത്തിന്റെ സ്വാതന്ത്ര്യദിനവും 2023 ആഗസ്റ്റ് 15 ന് സംയുക്തമായി ആഘോഷിച്ചു.

രാവിലെ 10:45 ന് ആഘോഷമായ തിരുന്നാൾ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത ചാൻസലർ റവ.ഫാ.എബിജൻ അറയ്ക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ.ജോസ് തോമസ് വചനപ്രഘോഷണം നടത്തി. തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടർ ഫാ.ബിജു തട്ടാരശ്ശേരി സഹകാർമ്മികനായിരുന്നു.
തുടർന്ന് വിശുദ്ധന്റെ ജൻമദിനത്തിൽ വിശുദ്ധ അന്തോണീസിന് ജൻമദിന സമ്മാനമായി ലഭിച്ച നേർച്ച അരി പിറന്നാളിന് മധുരം പങ്കുവയ്ക്കുന്നതു പോലെ 1800 നിർദ്ധനരായ കുടുംബങ്ങൾക്ക് 10 കിലോ അരി വീതം വിതരണം നടത്തി. വരാപ്പുഴ അതിരൂപത ചാൻസലർ റവ.ഫാ എബിജൻ അറയ്ക്കൽ പ്രസ്തുത ജീവകാരുണ്യപ്രവർത്തനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇടവക വികാരി റെക്ടർ ഫാ.ബിജു തട്ടാരശ്ശേരി, അസിസ്റ്റന്റ് വികാരി ഫാ.സുജിത് സ്റ്റാൻലി, എന്നിവരുടെ അനുഗ്രഹീത സാന്നിധ്യത്തിൽ കൈക്കാരൻമാരായ ശ്രീ ഡൊണേറ്റസ് പെരേപ്പറമ്പിൽ , ശ്രീ ജോളി പുളിയ്ക്കൽ, കേന്ദ്രസമിതി ലീഡർ ശ്രീ ടെറി കബ്രാൾ എന്നിവർ നേതൃത്വം നൽകി.