ഫോറോനാ വികാരി വെ റവ ഫാദർ ജോസ് ഇടശ്ശേരി ഉദ്ഘാടനം ചെയ്തു. വടവാതൂർ സെമിനാരിയിലെ പ്രൊഫസർ റവ ഡോ മാർട്ടിൻ ശങ്കുരിക്കൽ ക്വിസ് മാസ്റ്റർ ആയിരുന്നു. 66 ടീമുകളിലായി 132 പേർ മത്സരത്തിൽ പങ്കെടുത്തു. മൂന്നു തലത്തിൽ ഓഡിയോ വിഷ്വൽ സൗകര്യത്തോടെ നടത്തിയ ക്വിസ് മത്സരത്തിൽ 33 ടീമുകൾ രണ്ടാം റൗണ്ടിലേക്കും അതിൽ നിന്ന് 6 ടീമുകൾ ഫൈനൽ റൗണ്ടിലേക്കും യോഗ്യത നേടി. വാശിയേറിയ മത്സരത്തിൽ നസ്രത് യൂണിറ്റ് ഒന്നാം സ്ഥാനം നേടി 5000 രൂപ ക്യാഷ് അവാർഡും, സെന്റ് ജൂഡ് യൂണിറ്റ് രണ്ടാം സ്ഥാനം നേടി 3000 രൂപ ക്യാഷ് അവാർഡും, സെന്റ് ചാവാറ യൂണിറ്റും സെന്റ് മേരീസ് യൂണിറ്റും മൂന്നാം സ്ഥാനം നേടി 2000 രൂപ വീതം ക്യാഷ് അവാർഡിനും അർഹരായി.
സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മത്സരങ്ങൾക്ക് വൈസ് ചെയർമാൻ ഡോ ജോജോ നാല്പാട്ട്, സെക്രട്ടറി വത്സ സണ്ണി, ജോയിന്റ് കൺവീനർ മാരായ ജിനി ആന്റണി, പോൾ ജെയിംസ് നാലപ്പാട്ട്, മേഴ്‌സി സെബാസ്റ്റ്യൻ, ട്രഷറർ ആൽബിൻ പൗലോസ്, കൈക്കാരൻ മാരായ ജോഫി നാലപ്പാട്ട്, ജൂലിയസ് വെളിയത്ത്, സഹ വികാരിമാരായ പ്രവീൺ വെള്ളാട്ടുപറമ്പിൽ, ജോമി പെരിയപാടൻ,ആന്റണി കോടംകണ്ടത്തിൽ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.