കൈപമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ പെരിഞ്ഞനം കൊറ്റംകുളത്തുള്ള ഹോട്ടലിന്റെ മുൻ വശം പാർക്കിംഗ് ഏരിയയിൽ വച്ച 23-4-2025 തിയ്യതി രാത്രി 11.30 മണിക്ക് കൊറ്റംകുളം സ്വദേശിയായ , മതിലകത്ത് വീട്ടിൽ സിജിൽ, 34 വയസ്സ് എന്നയാളെ സ്ത്രീകളടക്കമുള്ള തന്റെ കുടുംബത്തിനെ അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തതിനുള്ള വിരോധത്താൽ കാറിന്റെ താക്കോലുപയോഗിച്ച് സിജിലിന്റെ മുഖത്തടിച്ചും ഇത് കണ്ട് തടയാൻ വന്ന ഉമ്മയേയും ഭാര്യയേയും മകളേയും ദേഹോപദ്രവമേൽപ്പിക്കുകയും മാനഹാനി വരുത്തിയ സംഭവത്തിന് സെമീർ, 44 വയസ്, കാക്കരാലി വീട്, പൊന്മാനിക്കുടം ദേശം, പെരിഞ്ഞനം വില്ലേജ് എന്നയാളെ കൈപമംഗലം പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ സിജിലിന്റെ പല്ല് തെറിച്ചു പോയിട്ടുള്ളതാണ്. കൈപമംഗലം പോലീസ് സ്റ്റേഷൻ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു കെ ആർ , സബ്ബ് ഇൻസ്പെക്ടർ അഭിലാഷ്, എ എസ് ഐ അൻവറുദീൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ഗിരീശൻ, സിവിൽ പോലീസ് ഓഫീസർ ഫറൂഖ് എന്നിവർ ചേർന്നാണ് സെമീറിനെ പിടികൂടിയത്.
കൊറ്റംകുളം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിനെതിരെ പാർക്കിംഗ് ഏരിയയിൽ വച്ച് ആക്രമണം ; പ്രതി സെമീർ റിമാന്റിൽ
