Channel 17

live

channel17 live

കൊറ്റനെല്ലൂർ എടവന വിനോദ് കേന്ദ്ര സർക്കാരിന്റെ അവാർഡ് ഏറ്റുവാങ്ങി

വിവിധ സസ്യജാലങ്ങളുടെ സംരക്ഷണത്തിനായുള്ള കേന്ദ്ര അതോറിറ്റി നൽകുന്ന പ്ലാന്റ് ജെനോം സേവിയർ കമ്മ്യൂണിറ്റി അവാർഡ് ബഹുമാന്യ പ്രസിഡന്റ്‌ ദ്രൗപദി മുർമു വിനോദിന് സമ്മാനിച്ചു.

കിഴങ്ങ് വർഗ്ഗങ്ങളുടെ സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച കൊറ്റനെല്ലൂർ എടവന വിനോദ് കേന്ദ്ര സർക്കാരിന്റെ അവാർഡ് ഏറ്റുവാങ്ങി. വിവിധ സസ്യജാലങ്ങളുടെ സംരക്ഷണത്തിനായുള്ള കേന്ദ്ര അതോറിറ്റി നൽകുന്ന പ്ലാന്റ് ജെനോം സേവിയർ കമ്മ്യൂണിറ്റി അവാർഡ് ബഹുമാന്യ പ്രസിഡന്റ്‌ ദ്രൗപദി മുർമു വിനോദിന് സമ്മാനിച്ചു .21-22 ലെ അവാർഡ് ലഭിച്ച രണ്ട് മലയാളികളിൽ ഒരാളാണ് വിനോദ്. കോഴിക്കോട് സ്വദേശി ജോൺ ജോസഫ് ആണ് മറ്റൊരാൾ.
കൊറ്റനെല്ലൂരിലെ വീടിനോട് ചേർന്നുള്ള സ്ഥലത്താണ് വിനോദിന്റെ വിത്ത്‌ സംരക്ഷണ തോട്ടം.അപൂർവ ഇനങ്ങളിൽ പെട്ടതും അല്ലാത്തതുമായ നൂറോളം കിഴങ്ങ് വർഗ്ഗങ്ങൾ ഇവിടെയുണ്ട്.60 ഇനം കപ്പ,45 ഇനം കാച്ചിൽ,വിവിധ ഇനത്തിൽ പെട്ട ചേബ്,ചേന, ഇഞ്ചി, മഞ്ഞൾ എന്നിവയെല്ലാം ജൈവ വൈവിധ്യം നിറഞ്ഞ തോട്ടത്തിൽ സംരക്ഷിക്കുന്നു. വിവിധയിനം വാഴകൾ,നാടൻ മാവുകൾ, കുരുമുളക്, പ്ലാവ്, ജാതി, തുടങ്ങിയവയും വളർത്തുന്നു. കിഴങ്ങ് വർഗ്ഗങ്ങളുടെ പ്രചാരണത്തിനായി ദേശാടനം നടത്തുകയാണ് വിനോദ്. പത്താം ക്ലാസ്സ്‌ വരെ പഠിച്ച ഇദ്ദേഹം വിവിധ സർവ്വകലാശാലകളിൽ ക്ലാസ്സ്‌ എടുക്കുന്നു. ഒന്നും പൈസക്ക് വേണ്ടിയല്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!