Channel 17

live

channel17 live

കോടശ്ശേരിയിലെകോൺഗ്രസ് ദുർഭരണത്തിനെതിരെ ജനകീയ കുറ്റവിചാരണ

കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് ഭരണസമിതിയുടെ അധികാര വടംവലിയിലും അഴിമതിയിലും ധൂർത്തിലും വികസന മുരടിപ്പിലും കെടുകാര്യസ്ഥതയിലും പ്രതിക്ഷേധിച്ച് LDF കോടശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിച്ചിറയിൽ ജനകീയ കൂറ്റവിചാരണയും പ്രചരണ ജാഥയും നടത്തി.

3 വർഷം പൂർത്തിയാക്കിയ കോടശ്ശേരിയിലെ കോൺഗ്രസിൻ്റെ ഗ്രൂപ്പ് വഴക്കും തമ്മിൽ തല്ലും കെടുകാര്യസ്ഥതയും മൂലം ഇവിടത്തെ വികസന ക്ഷേമ പ്രവർത്തനങ്ങളെല്ലാം അട്ടിമറിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം രണ്ടേക്കാൽ കോടിയുടെ മെയിൻ്റനൻസ് ഫണ്ട് നഷ്ടപ്പെടുത്തിയ ഭരണസമിതി ഈ വർഷം മാർച്ചിൽ പൂർത്തികരിക്കേണ്ട നിരവധി പ്രവർത്തികളുടെ സാങ്കേതികാനുമതി പോലും ഇപ്പോഴുവാങ്ങിയിട്ടില്ല എന്നത് ഇത്തവണയും ഫണ്ട് നഷ്ടപ്പെടുന്നതിലേക്ക് എത്തിക്കും. പട്ടികജാതി ഫണ്ടും പട്ടികവർഗ്ഗ ഫണ്ടും നഷ്ടപ്പെടുത്തിയ കോൺഗ്രസ് 600 പേരുടെ പെൻഷനാണ് നഷ്ടപ്പെടുത്തിയത് പശ്ചാത്തല മേഖലയുടെ വികസനത്തിൽ യാതൊരു വിധ ഇടപ്പെടലും നടക്കുന്നില്ല റോഡുകളെല്ലാം തകർന്നു കിടക്കുകയാണ് സഞ്ചാരയോഗ്യമല്ലാത്ത റോഡുകളിൽ അപകടങ്ങൾ തുടർകഥയാവുകയാണ്. അതിരപ്പിള്ളി സമഗ്ര കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ ഇടുന്ന പ്രവർത്തനം കോൺഗ്രസിൻ്റെ അനാസ്ഥ മൂലം ഇഴയുകയാണ് കാർഷിക മേഖലയ്ക്ക്.ആവശ്യമായ പരിഗണന നല്കുന്നില്ല.
അധികാര കൊതിക്കും ഗ്രൂപ്പ് തർക്കവും കോൺഗ്രസിനെ കടമ മറന്ന ആൾക്കൂട്ടമാക്കി മാറ്റിയിരിക്കുകയാണ്. അധികാര കസേര ഗ്രൂപ്പ് തിരിഞ്ഞ് പിടിച്ചെടുക്കുന്നതിൻ്റെ ഭാഗമായി 3 വർഷത്തിനിടെ പ്രസിഡണ്ടും വൈപ്രസിഡണ്ടും സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാന്മാരും മൂന്ന് തവണയാണ് മാറിയത് ഇത് ഭരണനിർവ്വഹണ സംവിധാനത്തെയാകെ താറുമാറാക്കുകയാണ്.ഗ്രൂപ്പ് തർക്കം മറ നീക്കി പുറത്തുവന്ന ഇവിടെ പുതിയതായി പഞ്ചായത്തിനു മുന്നിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ അനാച്ഛാദനം പോലും ഇവർക്ക് ഒരുമിച്ച് നിന്ന് നിർവ്വഹിക്കാൻ കഴിയാതെ 4 തവണയാണ് മാറ്റി വച്ചത്.
ഇത്തരം സാഹചര്യത്തിലാണ് LDF പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൻ ജനകീയ കുറ്റവിചാരണ നടത്തിയത്. സമരത്തിന് മുന്നോടിയായി ജനുവരി 10ന് LDF പാർലമെൻ്ററി പാർട്ടി ലീഡർ ഇ എ ജയതിലകൻ ക്യാപ്റ്റനും ശ്യാമ സജീവൻ വൈ ക്യാപ്റ്റനുമായി നടത്തിയ കാൽനട പ്രചര ജാഥ Cpi ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ: ടി പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. സമാപന പൊതുസമ്മേളനം CPIM ഏരിയാ സെക്രട്ടറി KS അശോകൻ ഉദ്ഘാടനം ചെയ്തു.

ജനുവരി 12 ന് കുറ്റിച്ചിറയിൽ വച്ച് നടന്ന ജനകീയ കുറ്റവിചാരണ CPIM ജില്ലാ കമ്മിറ്റിയംഗം സ: KP പോൾ ഉദ്ഘാടനം ചെയ്തു. LDF കൺവീനർ സ: സി.കെ സഹജൻ അദ്ധ്യക്ഷനായി Ks അശോകൻ,Mv ഗംഗാധരൻ, ഇ എ ജയതിലകൻ, CK ശശി,ഡെന്നീസ് Kആൻറണി, Nc, ബോബൻ, സാവിതി വിജയൻ, ശ്യാമ സജീവൻ എന്നിവർ സംസാരിച്ചു. Kv ടോമി സ്വാഗതവും ഉഷ ശശിധരൻ നന്ദിയും പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!