കോടശ്ശേരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് നാരങ്ങാടിയുടെ നേതൃത്വത്തിൽ വന്ദനം വയോജന ക്ലബ്ബിലെ എഴുപതോളം വയോധികർക്ക് സൗജന്യമായി മെമ്പർഷിപ്പ് കൊടുക്കുന്ന ഉദ്ഘാടനം കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ പി നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ എം എം അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജയതിലകൻ മുഖ്യാതിഥിയായിരുന്നു വാർഡ് മെമ്പർ ശകുന്തള വത്സൻ രക്ഷാധികാരി വിൻസന്റ് മണവാളൻ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ജോബി പായമ്മൽ വന്ദനം വയോജന ക്ലബ്ബ് പ്രസിഡന്റ് ചന്ദ്രചൂഡൻ സ്മിതാ കൃഷ്ണൻ എന്നിവർ സംസാരിച്ചു. വയോജനങ്ങളിലെ ഏറ്റവും മുതിർന്ന പൗരന്മാരെ ആദരിക്കുകയും ചെയ്യുകയുണ്ടായി.പ്രായമായവരെ ചേർത്തുനിർത്തുന്നതിന്റെ മഹാത്മ്യത്തെക്കുറിച്ച് പ്രസംഗിച്ചവരെല്ലാം പരമാർശിക്കുകയുണ്ടായി .
കോടശ്ശേരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് നാരങ്ങാടിയുടെ നേതൃത്വത്തിൽ വന്ദനം വയോജന ക്ലബ്ബിലെ എഴുപതോളം വയോധികർക്ക് സൗജന്യമായി മെമ്പർഷിപ്പ് കൊടുക്കുന്ന ഉദ്ഘാടനം കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ പി നിർവഹിച്ചു
