കോടശ്ശേരി ആർട്സ് & സ്പോർട്സ് ക്ലബ്ബ് നായരങ്ങാടിയുടെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് പുതിയ ഓഫീസ് മന്ദിരത്തിന്റെയും ഹാളിന്റെയും ഉദ്ഘാടനം ബഹുമാനപ്പെട്ട എം പി ബെന്നി ബെഹന്നാൻ നിർവ്വഹിച്ചു തുടർന്ന് ഓണനിലാവ് 2024ലിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ജനീഷ് പി ജോസ് നിർവഹിച്ചു . കോടശ്ശേരി പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജയതിലകൻ അധ്യക്ഷനായ ചടങ്ങിൽ ക്ലബ്ബ് രക്ഷാധികാരി വിൻസൻ്റ് മണവാളൻ സ്വാഗതവും പഞ്ചായത്ത് പ്രസിഡന്റ് kp ജെയിംസ്, ക്ലബ്ബ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ എം എം, വാർഡ് മെമ്പർമാരായ എം ടി ബാഹുലേയൻ, ടി ആർ ബാബു, ശകുന്തള വത്സൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എസ് അശോകൻ, വള്ളത്തോൾ സ്മാരക വായനശാല പ്രസിഡണ്ട് ടി കെ ഷാജി, ചൗക്ക ലയൻസ് ക്ലബ് പ്രസിഡണ്ട് ലോഹി ദാക്ഷൻ, വയോജന ക്ലബ്ബ് പ്രസിഡന്റ് ചന്ദ്രചൂഡൻ എന്നിവർ പ്രസംഗിച്ചു. കൊടുങ്ങല്ലൂർ A C P വി കെ രാജു സാറിനും, ചാലക്കുടി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എംഡി പോളി സാറിനും, അനൂപ് പുതിയേടത്തിനും ആദരവും നൽകി. പ്ലസ് ടു പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവർക്ക് ക്യാഷ് പ്രൈസും മെമന്റേയും നൽകുകയുണ്ടായി. മൂന്നുവർഷം ക്ലബ്ബിനെ നയിച്ച ഭാരവാഹികളെയും ചടങ്ങിൽ ആദരിച്ചു. ക്ലബ്ബിലെ സമർപ്പിത സേവനത്തിന് വിനു വേലായുധനെയും ആദരിച്ചു.തുടർന്ന് വിവിധ കലാരൂപങ്ങളും മിഴി ഫോക് ബാൻഡ് ചാലക്കുടിയും കോടശ്ശേരി മ്യൂസിക് ബാന്റും ചേർന്ന് ഒരുക്കിയ സംഗീത നൃത്ത സന്ധ്യയും ഉണ്ടായിരുന്നു ചടങ്ങിൽ സെക്രട്ടറി സ്മിത ഉണ്ണി കൃഷ്ണൻ നന്ദി അറിയിച്ചു.
കോടശ്ശേരി ആർട്സ് & സ്പോർട്സ് ക്ലബ്ബ് നായരങ്ങാടിയുടെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് പുതിയ ഓഫീസ് മന്ദിരത്തിന്റെയും ഹാളിന്റെയും ഉദ്ഘാടനം ബഹുമാനപ്പെട്ട എം പി ബെന്നി ബെഹന്നാൻ നിർവ്വഹിച്ചു
