Channel 17

live

channel17 live

കോടശ്ശേരി ഗ്രാമ പഞ്ചായത്തിൽ സ്വജനപക്ഷപാതവും അഴിമതിയും അരങ്ങേറുന്നു

കോടശ്ശേരി ഗ്രാമ പഞ്ചായത്തിലെ അംഗനവാടി വർക്കർ ഹെൽപ്പർ ലിസ്റ്റിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനന്ദ നാരായണന്റെ മക്കളെയും മരുമക്കളെയും തിരുകി കയറ്റിതിൽ പ്രതിഷേധിച്ചു ഇടതുപക്ഷ വാർഡുമെമ്പർമാർ പഞ്ചായത്ത് കമ്മിറ്റിയിൽ നിന്ന് ഇറങ്ങിവന്ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു ഈ വിഷയം ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ടപ്പോൾ പഞ്ചായത്ത് പ്രസിഡണ്ട് മൗനംപാലിക്കുകയാണ് ഉണ്ടായത് മാത്രമല്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനന്ദ നാരായണന്റെ ‘മക്കളെയും മരുമകളെയും തിരുകി കയറ്റിയ നടപടിയെ ന്യായീകരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അംഗനവാടി ഹെൽപ്പർ വർക്കർ ലിസ്റ്റ് തയ്യാറാക്കുന്നതിന് നടന്ന ഇൻറർവ്യൂ ബോർഡിനകത്ത് വലിയ ക്രമക്കേടാണ് നടന്നിരിക്കുന്നത് ഇതിനകത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡണ്ട് അതുപോലെതന്നെ സുനന്ദ നാരായണന്റെ മരുമകളെയും ഇൻറർവ്യൂ ബോർഡിൽ ഉൾപ്പെടുത്തിയത് തന്നെ ക്രമരഹിതമായിട്ടാണ് ഇന്ന് നേരത്തെ എൽഡിഎഫ് ചൂണ്ടിക്കാട്ടിയിട്ടുണ്ടായിരുന്നു .
ഇന്റർവ്യൂന് ശേഷം വന്ന ലിസ്റ്റിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മരുമക്കളായ രണ്ടു പേരിൽ ഒരാളെ രണ്ടാം സ്ഥാനക്കാരിയായും ഒരാളെ പതിനഞ്ചാം സ്ഥാനക്കാരിയായും തിരുകി കയറ്റുകയാണ് ചെയ്തത്. മാത്രമല്ല മൂന്നാമത് ഒരാളെ ഹരിത കർമ്മ സേനാംഗമായും തിരിക്കുക ഈ പഞ്ചായത്തിനകത്ത് എവിടെ നിയമം നടന്നാലും അതിനകത്ത് ഒരാൾ എൻറെ മരുമകൾ എന്ന നിലപാട് സ്വീകരിക്കുകയാണ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്വീകരിച്ചത് ഇടതുപക്ഷ പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ സമരം CPIM ഏരിയ സെക്രട്ടറി K S അശോകൻ ഉദ്ഘാടനം ചെയ്തു പാർലമെൻ്റെറി പാർട്ടി ലീഡർ E A ജയതിലകൻ അദ്ധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ T R ബാബു സ്വാഗതം ആശംസിച്ചു മുൻ പഞ്ചായത്ത് പ്രസിഡൻ്റ് C k ശശി അഭിവാദ്യം ചെയ്തു വാർഡ് മെമ്പർമാരായ ഉഷ ശശിധരൻ., ശകുന്തള വത്സൻ,P C നിഖിൽ ‘, സജിത ഷാജു,ദീപ പോളി, വി ജെ വില്യംസ് , CPIM കുറ്റിച്ചിറ ലോക്കൽ സെക്രട്ടറി ടോമി കളമ്പാടൻ എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!