കോണത്തുകുന്ന് ഗവൺമെന്റ് യു.പി സ്കൂളിൽ ആധുനിക സൗകര്യങ്ങളോടുകൂടി ഒരുക്കിയ പുതിയ കെട്ടിടത്തിന്റെയും വർണ്ണ കൂടാരംത്തിന്റെയും ക്രിയേറ്റീവ് കോർണറിന്റെയും ഉദ്ഘാടനം വി.ആർ സുനിൽകുമാർ എം.എൽ.എ നിർവ്വഹിച്ചു.
സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തിൽ 76 ലക്ഷം രൂപ ചെലവഴിച്ച് അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികളും സ്റ്റേജും ഉൾപ്പെടുന്ന പുതിയ കെട്ടിടവും പ്രീ പ്രൈമറി കുട്ടികൾക്കായി സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവിൽ നിർമിച്ച വർണ്ണകൂടാരവും, സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവിൽ നിർമിച്ച വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിനുതകുന്ന ക്രിയേറ്റീവ് കോർണറുമാണ് കുട്ടികൾക്കായി സമർപ്പിച്ചത്.
ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്ന് നില കെട്ടിടവും വർണ്ണ കൂടാരത്തിൽ കാടിന്റെ ദൃശ്യസമാനമായി കളിക്കുന്നതിനുള്ള സ്ഥലവും, തീവണ്ടിയും, പാർക്കും തുടങ്ങി 13 ഇടങ്ങളും വിദ്യാർത്ഥികൾക്ക് നൈപുണ്യ വികസനത്തിന് വഴിയൊരുക്കുന്നതിനായി ക്രിയേറ്റീവ് കോർണറും ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോജക്ട് ഓഫീസർ ഡോ. എൻ.ജെ ബിനോയ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ പി. കെ ഡേവിസ് , വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ, വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസ്ന റിജാസ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീല സജീവൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ബി ബിനോയ്, വിദ്യാകിരണം കോഡിനേറ്റർ എൻ.കെ രമേഷ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പ്രൊജക്റ്റ് കോഡിനേറ്റർ നീതു സുഭാഷ്, ഹെഡ്മിസ്ട്രസ് പി. എസ്. ഷക്കീന, തുടങ്ങിയവർ പങ്കെടുത്തു.
കോണത്തുകുന്ന് ഗവൺമെന്റ് യു.പി സ്കൂളിൽ ആധുനിക സൗകര്യങ്ങളോടുകൂടി ഒരുക്കിയ പുതിയ കെട്ടിടത്തിന്റെയും വർണ്ണ കൂടാരംത്തിന്റെയും ക്രിയേറ്റീവ് കോർണറിന്റെയും ഉദ്ഘാടനം വി.ആർ സുനിൽകുമാർ എം.എൽ.എ നിർവ്വഹിച്ചു
