പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് ഉദ്ഘാടനം ചെയ്തു.
കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ പെണ്‍കുട്ടികള്‍ക്കായുള്ള ഫുട്ബോള്‍ പരിശീലനം തുടങ്ങി. പട്ടേപ്പാടം ഫുട്ബോള്‍ അക്കാദമിയുമായി സഹകരിച്ചാണ് താത്പര്യമുള്ള പെണ്‍കുട്ടികള്‍ക്കായുള്ള ദീര്‍ഘകാല ഫുട്ബോള്‍ പരിശീലനം തുടങ്ങിയത്. പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എം.മുകേഷ് അധ്യക്ഷനായി. എസ്.എസ്.കെ.തൃശ്ശൂര്‍ ഡി.പി.ഒ. എന്‍.കെ.രമേശ്,വെള്ളാങ്ങല്ലൂര്‍ ബി.ആര്‍.സി.ബി.പി.സി. ഗോഡ്വിന്‍ റോഡ്രിഗ്സ്,വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുജന ബാബു, വാര്‍ഡംഗം കെ.കൃഷ്ണകുമാര്‍, പ്രധാനാധ്യാപിക പി.എസ്.ഷക്കീന, പി.ടി.എ.പ്രസിഡന്റ് എ,വി.പ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പട്ടേപ്പാടം ഫുട്ബോള്‍ അക്കാദമി മുഖ്യ പരിശീലകന്‍ എം.എം.അജീസിന്റെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്.