ആയിരങ്ങൾ ഒഴുകിയെത്തിയ കോനൂർ അഖില കേരള ഓണം കളി മത്സരത്തിൽ നാദം ആർട്സ് നെല്ലായി ജേതാക്കളായി.
കൊരട്ടി. ആയിരങ്ങൾ ഒഴുകിയെത്തിയ കോനൂർ അഖില കേരള ഓണം കളി മത്സരത്തിൽ നാദം ആർട്സ് നെല്ലായി ജേതാക്കളായി. തരംഗം കലാവേദി തൃശ്ശൂർ രണ്ടും, ബ്രദേഴ്സ് കലാഭവൻ പൂപ്പത്തി മുന്നും സ്ഥാനങ്ങൾ നേടി. മികച്ച ഗായകനായി ശ്രീകുമാർ ( ബ്രദേഴ്സ് കലാഭവൻ പൂപ്പത്തി ), മികച്ച കളിക്കാരൻ സുഷിൽ പുലിപ്പാറകുന്ന് (നാദം ആർട്സ് നെല്ലായി), ഭാവി താരമായി അഭിഷേക് തരംഗം (തരംഗം കലാവേദി തൃശ്ശൂർ) എന്നിവരെ തിരഞ്ഞെടുത്തു. പ്രശസ്ത സിനിമ – സീരിയൽ താരം ശിവാനി സമ്മാനദാനം നിർവഹിച്ചു. സമാപന സമ്മേളനം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഡരുമടത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു. കൊരട്ടി സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. തോമാസ് അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമ താരങ്ങളായ അജു വർഗ്ഗീസ്, നിർമ്മൽ പാലാഴി, അനീഷ് ഗോപാൽ, പ്രഗ്യ നാഗര പ്രശസ്ത സംഗീത സംവിധായകൻ മെജോ ജോസഫ്, സംവിധായകരായ അഭയകുമാർ ഉണ്ണി വെള്ളാറ, വിജേഷ് പാണത്തൂർ, വിലാസ് കുമാർ എന്നിവർ മുഖ്യാഥിതികളായി പങ്കെടുത്തു. അഖില കേരള ഓണംകളി ചെയർമാൻ അഡ്വ.കെ.ആർ സുമേഷ്, കൺവീനർ സിന്ധു ജയരാജ്, ഡേവിസ് പാറേക്കാടൻ, ബിബിൻ ടി.എസ്., ശ്രീജിത്ത് പി.ആർ. എന്നിവർ പ്രസംഗിച്ചു. വനിതാ ഓണംകളി ടീമുകളായ മൈഥിലി കുറ്റിച്ചിറ, നന ദുർഗ്ഗ കലാവേദി പെരുമ്പി എന്നിവരുടെ പ്രദർശന ഓണകളിയും അരങ്ങേറി.