കൊരട്ടി മധ്യകേരളത്തിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിൽ ഒന്നായ 14 )o മത് കോനൂർ അഖില കേരള ഓണം കളി മത്സരം സെപ്റ്റംബർ 17 ഞായർ രാവിലെ 10 മുതൽ രാത്രി 10 വരെ കോനൂർ പഞ്ചായത്ത് ഗ്രൗണ്ടിൽ വച്ച് നടത്തുന്നു.
കൊരട്ടി മധ്യകേരളത്തിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിൽ ഒന്നായ 14 )o മത് കോനൂർ അഖില കേരള ഓണം കളി മത്സരം സെപ്റ്റംബർ 17 ഞായർ രാവിലെ 10 മുതൽ രാത്രി 10 വരെ കോനൂർ പഞ്ചായത്ത് ഗ്രൗണ്ടിൽ വച്ച് നടത്തുന്നു. കേരളത്തിലെ പ്രശസ്ത ഓണക്കളി ടീമുകളായ നാദം ആർട്സ് നെല്ലായി, തരംഗം കലാവേദി തൃശ്ശൂർ, ബ്രദേഴ്സ് കലാഭവൻ പൂപ്പത്തി, വനിതാ ടീമായ മൈഥിലി കുറ്റിച്ചിറ എന്നി ടീമുകൾ അണിനിരക്കുന്ന ഓണക്കളി മത്സരം സംസ്ഥാന റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ, പ്രശസ്ത സിനിമാ താരങ്ങളായ അജു വർഗ്ഗീസ്, നിർമ്മൽ പാലാഴി, അനീഷ് ഗോപാൽ, അപർണ്ണ ദാസ്, പ്രയാഗ , ശിവാനി എന്നിവർ മുഖ്യതിഥികളായി പങ്കെടുക്കും. പ്രതിഭാ പുരസ്ക്കാര സമർപ്പണം, വിദ്യഭ്യാസ അവാർഡ് ദാനം തുടങ്ങിയ പരിപാടികൾ ചടങ്ങിൽ സംഘടിപ്പിച്ചിട്ടുണ്ട് എന്ന് കോനൂർ ഓണം കളി മത്സരസംഘാടക സമിതി ഭാരവാഹികളായ രക്ഷാധികാരി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, ചെയർമാൻ അഡ്വ.കെ.ആർ സുമേഷ്, കൺവീനർ സിന്ധു ജയരാജ്, കോർഡിനേറ്റർ ഡേവീസ് പാറേക്കാടൻ, ബിബിൻ ടി.എസ്., ശ്രീജിത്ത് പി.ആർ എന്നിവർ അറിയിച്ചു.