കുഴിക്കാട്ടുശ്ശേരി ഗ്രാമികയിലെ കോമൺ സിവിൽ കോഡ് സംവാദത്തിൽ പി.സി.ഉണ്ണിച്ചെക്കൻ മുഖ്യ പ്രഭാഷണം നടത്തുന്നു.
ബഹുസ്വര രാജ്യമായ ഇന്ത്യയിൽ പൊതു സിവിൽ നിയമം നടപ്പാക്കുന്നതിൻ്റെ ഗുണദോഷങ്ങൾ, വ്യത്യസ്ത വീക്ഷണങ്ങളുടെ പ്രതിനിധികൾ ഒരേ വേദിയിൽ വിലയിരുത്തുന്ന സംവാദം ശ്രദ്ധേയമായി. കോമൺ സിവിൽ കോഡും ബഹുസ്വരതയും എന്ന വിഷയത്തിൽ കുഴിക്കാട്ടുശ്ശേരി ഗ്രാമിക ചർച്ചാവേദി സംഘടിപ്പിച്ച പൊതുസംവാദത്തിൽ ചൂടുപിടിച്ച ചർച്ചയാണ് നടന്നത്. സി.പി.ഐ.എം.എൽ.( റെഡ് ഫ്ലാഗ്) സംസ്ഥാന സെക്രട്ടറി പി.സി.ഉണ്ണിച്ചെക്കനാണ് വിഷയാവതരണം നടത്തിയത്. ബി.ജെ.പി. സംസ്ഥാന സമിതി അംഗം അഡ്വ.കെ.എസ്.സുധീർ ബേബി, ഫോറം ഫോർ മുസ്ലിം വിമൺസ് ജെൻറർ ജസ്റ്റിസ് ഭാരവാഹി നെജു ഇസ്മായിൽ എന്നിവർ വ്യത്യസ്ത നിലപാടുകൾ അവതരിപ്പിച്ച് സംസാരിച്ചു. കോഴിക്കോട് സർവ്വകലാശാല മുൻ രജിസ്ട്രാർ ഡോ.സി.സി. ബാബു മോഡറേറ്ററായി. കെ.സി.ഹരിദാസ്,അഭി തുമ്പൂർ,പി.ടി.സ്വരാജ്, ഇമ്മാനുവൽ മെറ്റിൽസ്, എം.എ.ബാബു, കെ.വി.അനിൽകുമാർ, മാർട്ടിൻ മേനാച്ചേരി, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.