കോലഴി ഗ്രാമപഞ്ചായത്തില്‍ ഒരുങ്ങുന്ന കോലഴി സ്‌പോര്‍ട്‌സ് പാര്‍ക്കിന്റെ നിര്‍മ്മാണ ഉദ്ഘാടനം സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ നിര്‍വഹിച്ചു.
കോലഴി ഗ്രാമപഞ്ചായത്തില്‍ ഒരുങ്ങുന്ന കോലഴി സ്‌പോര്‍ട്‌സ് പാര്‍ക്കിന്റെ നിര്‍മ്മാണ ഉദ്ഘാടനം സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ നിര്‍വഹിച്ചു. കോലഴി സ്‌പോര്‍ട്‌സ് പാര്‍ക്ക് പരിസരത്ത് നടന്ന പരിപാടിയില്‍ കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരന്‍ അധ്യക്ഷയായി. ഗ്രാമപഞ്ചായത്തിന്റെ ‘കോലഴിക്കായി ഒരു കളിയിടം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. എട്ടാം വാര്‍ഡിലെ അത്തേക്കാടില്‍ നിര്‍മ്മിക്കുന്ന സ്‌പോര്‍ട്‌സ് പാര്‍ക്കിന്റെ ഗ്രൗണ്ട് 36.5 മീറ്റര്‍ നീളത്തിലും 28 മീറ്റര്‍ വീതിയിലും മണ്ണ് നിറച്ച് മഡ് കോര്‍ട്ട് നിര്‍മ്മിക്കും. ഗ്രൗണ്ടിനു ചുറ്റും നടപ്പാതകളും ഗ്രൗണ്ടിന് ചുറ്റും മുകളിലുമായി നെറ്റും സ്ഥാപിക്കും. 244 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ഓഫീസ് റൂം, ഡ്രസ്സിംഗ് റൂം, രണ്ട് ടോയ്ലറ്റുകള്‍ എന്നിവയും നിര്‍മ്മിക്കും. ജലലഭ്യതയ്ക്ക് ആവശ്യമായ ബോര്‍വെല്‍ കുഴിക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തനത്തിലൂടെ കോലഴിയിലെ സ്‌പോര്‍ട്‌സ് പാര്‍ക്കായി അത്തേക്കാട് സ്റ്റേഡിയത്തെ മാറ്റുകയാണ്.
കോലഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഡി വികാസ് രാജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ നിജ ജയകുമാര്‍, സുനിത വിജയഭാരത്, ഉഷാ രവീന്ദ്രന്‍, വാര്‍ഡ് മെമ്പര്‍മാരായ ബീന രാധാകൃഷ്ണന്‍, ടി.കെ കൃഷ്ണന്‍കുട്ടി ശ്രുതി സജി, അഭിരാമി സുരേഷ്, ഐ.എസ് പീതാംബരന്‍, രതി രവി, പ്രകാശ് ഡി. ചിറ്റിലപ്പിള്ളി, പി.എ ലോനപ്പന്‍, പഞ്ചായത്ത് സെക്രട്ടറി പി. വത്സകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.