Channel 17

live

channel17 live

കോളങ്ങാട്ടുകര കമ്പിപ്പാലം പുനര്‍നിര്‍മ്മാണം; യോഗം ചേര്‍ന്നു

കോളങ്ങാട്ടുകര കമ്പിപ്പാലം പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നിയോജകമണ്ഡലം എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിളിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.

കോളങ്ങാട്ടുകര കമ്പിപ്പാലം പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നിയോജകമണ്ഡലം എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിളിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. പാലം പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പാലത്തിന് സമാന്തരമായി താല്‍ക്കാലിക റോഡ് നിര്‍മ്മിക്കുന്നതിന് സ്ഥലം ഉടമകളുമായി സംസാരിച്ച് തീരുമാനമായി. പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പ്രദേശവാസികള്‍, ബസ്സ് ഉടമകള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്ത് സ്ഥലം സന്ദര്‍ശനം നടത്തി. പാലം പുനര്‍നിര്‍മ്മാണ സമയത്ത് ഗതാഗതത്തില്‍ ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളെക്കുറിച്ചും യോഗം വിലയിരുത്തി.

പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച 60 വര്‍ഷം പഴക്കമുള്ള പാലം 5.98 കോടി രൂപ ചെലവഴിച്ചാണ് പുനര്‍നിര്‍മ്മിക്കുന്നത്. നിലവില്‍ 5.7 മീറ്റര്‍ വീതിയും 23 മീറ്റര്‍ നീളവുമുള്ള പാലം, ഫുട്പാത്ത് ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയിലും 26 മീറ്റര്‍ നീളത്തിലുമാണ് പുതുക്കി പണിയുന്നത്.

പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിമേഷ് പുഷ്പന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ വി.എന്‍. ദീപ, ഓവര്‍സിയര്‍മാരായ നിവ്യ വിന്‍സന്റ്, വി.ആര്‍ രേഖ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ തങ്കമണി ശങ്കുണ്ണി, ലക്ഷ്മി വിശ്വംഭരന്‍, കെ. ഉഷാദേവി, വരടിയം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. പ്രസാദ്, പി.വി ബിജു, എം.ഡി വികാസ് രാജ്, മിനി ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!