Channel 17

live

channel17 live

കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വന്നാൽ പൗരത്വ നിയമ ഭേദഗതി റദ്ദ് ചെയ്യുമെന്ന് ചാലക്കുടി എം പി ബെന്നി ബഹന്നാൻ

പൗരത്വ നിയമ ഭേദഗതിക്കെതിരെ ബെന്നി ബഹന്നാൻ്റെ നേതൃത്വത്തിൽ മതിലകം സെൻ്ററിൽ നിന്ന് പുന്നക്കുരു സെൻ്ററിലേക്ക് നൈറ്റ് മാർച്ച് നടത്തി. മതിലകത്ത് നിന്നാരംഭിച്ച നെെറ്റ് മാർച്ച് ഡി സി സി പ്രസിഡണ്ട് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. മതിലകം ജുമാ മസ്ജിദ് ഖത്തിബ് അബ്ദുൾ സലാം ഫൈസി മുഖ്യാഥിതിയായി പങ്കെടുത്തു.

യു ഡി എഫ് ചെയർമാൻ എസ് എ സിദ്ദിഖ് , യുഡിഎഫ് കൺവീനർ മുജീബ് റഹ്മാൻ , യു ഡി എഫ് നേതാക്കളായ ശ്രീ എം കെ അബ്ദുൾ സലാം , സുനിൽ പി മേനോൻ, പി ബി മൊയ്തു, പി കെ മുഹമ്മദ് ,കെ എം ഷാനിർ, സി എസ് രവീന്ദ്രൻ ,പി എം എ ജബ്ബാർ, സിസി ബാബുരാജ്, ,കെ എഫ് ഡൊമനിക്ക് ശ്രീ ടി എം നാസർ ,അഡ്വ പി എച്ച് മഹേഷ് , ഇ എസ് സാബു , സാജൻ പി ഡി, ആനന്ദ് കൈതവളപ്പിൽ ,ശ്രീ മനാഫ് , ടി എം കുഞ്ഞുമൊയ്തീൻ, എൻ എസ് സലീമുദ്ദീൻ, പി എ അഫ്സൽ ,ആസിഫ് മുഹമ്മദ് , എൻ എസ് ഷാഹുൽ ഹമീദ് , ശോഭന രവി എന്നിവർ സംസാരിച്ചു. ബീന സുരേന്ദ്രൻ , മനാഫ് അഴീക്കോട് ,മണി കാവുങ്കൽ , ടി എസ് ശശി ,കെ എം സാദത്ത് ,ഇ കെ സജീവൻ , സിറാജ് മാസ്റ്റർ , മുഹമ്മദ് സഗീർ , സി ജെ പോൾസൺ , പി ഡി സജീവൻ, ഇർഷാദ് വലിയകത്ത് ,സുധാകരൻ മണപ്പാട്ട് , പി പി ജോൺ , ഷിബു വർഗ്ഗീസ്, ഇ എസ് നിയാസ് സി എം മൊയ്തു ,രാജേഷ് പാലപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി . ആയിരക്കണക്കിന് ജനാധിപത്യ മതേതര വിശ്വാസികൾ നൈറ്റ് മാർച്ചിൽ അണിനിരന്നു

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!