കെ പി സി സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട നഗരസഭ 29-ാം വാർഡ് കമ്മിറ്റി പ്രവർത്തക യോഗം കെ പി സി സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് പ്രവീൺസ് ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു.
ഡി സി സി ജനറൽ സെക്രട്ടറി അഡ്വ സതീഷ് വിമലൻ, മണ്ഡലം പ്രസിഡണ്ട് സി എസ് അബ്ദുൾ ഹഖ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോമോൻ മണാത്ത്, മുൻ ബ്ലോക്ക് പ്രസിഡണ്ട് ടി വി ചാർളി, മണ്ഡലം സെക്രട്ടറി എ സി സുരേഷ്, ബൂത്ത് പ്രസിഡണ്ട് മഹേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. പ്രവീൺസ് ഞാറ്റുവെട്ടിയെ വാർഡ് പ്രസിഡണ്ടായി യോഗം തെരഞ്ഞെടുത്തു .