Channel 17

live

channel17 live

കോർപ്പറേഷൻ തല പ്രവേശനോത്സവവും, എസ് ഡി സി പ്രവേശനോത്സവവും ആഘോഷിച്ചു

കോർപ്പറേഷൻ തല പ്രവേശനോത്സവവും, എസ് ഡി സി പ്രവേശനോത്സവവും തൃശൂർ ഗവ മോഡൽ ഗേൾസ് ഹൈസ്കൂ‌ളിൽ വർണ്ണശഭളമായി ആഘോഷിച്ചു. മേയർ എം കെ വർഗ്ഗീസ് പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി മേയർ എം. എൽ റോസി അധ്യക്ഷത വഹിച്ചു.

കെ.ബി ബ്രിജി എസ് ഡി സി പദ്ധതി വിശദീകരിച്ചു. ഡിവിഷൻ കൗൺസിലർ റെജി ജോയ് ഹയർസെക്കന്ററി പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങി തൃശൂർ ജില്ലക്ക് തന്നെ അഭിമാനമായി മാറിയ വില്ലടം ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിലെ വി. വി ഗായത്രി, വിവേകോദയം ബോയ്‌സ് ഹയർസെക്കൻ്ററി സ്കൂളിലെ അപർണ അജിത്ത് എന്നിവരെ ആദരിച്ചു.

ഹയർസെക്കൻ്ററി പ്രിൻസിപ്പാൾ കെ. ആർ സ്മിത, വി എച്ച് എസ് പ്രിൻസിപ്പാൾ എം കെ അനിത, പ്രധാനാദ്ധ്യാപിക കെ. പി ബിന്ദു, എൽ പി വിഭാഗം പ്രധാനാധ്യാപിക ഷാന്റി ജോസ്, പ്രീ-പ്രൈമറി വിഭാഗം രേഷ്മ രാമചന്ദ്രൻ, ടി. വി ജോസ് മെമ്മോറിയൽ എൻ ടി സി ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ഡി വർഗ്ഗീസ് ജോസ്, പി കെ എസ് ജില്ലാ പ്രസിഡന്റ് ഡോ.സുദർശൻ, ഡോ.രശ്മി എലിസബത്ത് ജോർജ് , ബിപി സി,യു ആർ സി ജെയ്‌സൺ സി. പി ,പി ടി എ പ്രസിഡന്റ് രേഷ്‌മ മനീഷ്‌കുമാർ, പി ടി എ വൈസ് പ്രസിഡന്റ് സുധീഷ് മേനോത്തുപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!