Channel 17

live

channel17 live

കോ -കരിക്കുലർ പ്രവർത്തനങ്ങളിൽ മികവു തെളിയിച്ച് സെന്റ് സേവിയേഴ്സ്

ഇരിങ്ങാലക്കുട :പുല്ലൂർ സെൻ്റ്‌ സേവിയേഴ്‌സ് സി.എം.ഐ സ്കൂളിൽ കോ-കരിക്കുലർ അധ്യയനവർഷത്തിലെ വർത്തനങ്ങളുടെ 2023-2024 അധ്യയന വർഷത്തിലെ സമാപന സമ്മേളനം നടന്നു. സംഗീതം, നൃത്തം, ചിത്രരചന, യോഗ, കരാട്ടെ, സുംബ, സ്കേറ്റിംഗ് എന്നീ കോ-കരിക്കുലർ പ്രവർത്തനങ്ങളുടെ അവതരണവും നടന്നു. സമാപനസമ്മേളനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പാൾ ഫാ.ബിനു കുറ്റിക്കാടൻ സി.എം.ഐ സന്ദേശം നൽകി. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകൾക്ക് സമ്മാനങ്ങൾ കൈമാറി. അഡ്‌മിനിട്രേറ്റർ ഫാ. റാഫേൽ പെരിഞ്ചേരി സി. എം ഐ, അക്കാദമിക് അഡ്‌മിനിട്രേറ്റർ ജോവാൻ മൊണൗട്ട്, കെ. ജി. കോഡിനേറ്റർ രമ്യ ഗിരീഷ്, പി ടി എ പ്രസിഡൻ്റ് പയസ്സ് ടി.ജെ എന്നിവർ ആശംസകൾ കൈമാറി. പ്രൈമറി കോഡിനേറ്റർ ഷാലി ജയ്‌സൺ നന്ദി പ്രകാശിപ്പിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!